General News

മാറി നില്‍ക്ക് അങ്ങോട്ട് - മുഖ്യമന്ത്രിയുടെ കലിപ്പ് അടങ്ങുന്നില്ല

Sat, Nov 18, 2017

Arabianewspaper 7064
മാറി നില്‍ക്ക് അങ്ങോട്ട് - മുഖ്യമന്ത്രിയുടെ കലിപ്പ് അടങ്ങുന്നില്ല

തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങള്‍ എടുത്ത നിഷേധാത്മക നിലാപാടും സിപിഐയ്ക്കു പ്രാമുഖ്യം നല്‍കുന്ന റിപ്പോര്‍ട്ടുകളും മൂലം മാധ്യമങ്ങളോടുള്ള കലിപ്പ് മുഖ്യമന്ത്രിക്ക് അടക്കി നിര്‍ത്താനായില്ല.


മുഖ്യമന്ത്രിയെ ചാനലുകള്‍ വളയുന്നത് അലോസരപ്പെടുത്തുന്നതായി പോലീസ് മേധാവിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കൊച്ചി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ മുഖ്യമന്ത്രിയെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വളഞ്ഞു,


ചോദ്യങ്ങള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയ മുഖ്യമന്ത്രിയെ വിടാതെ പിന്തുടര്‍ന്ന റിപ്പോര്‍ട്ടര്‍മരോട് അദ്ദേഹം തന്റെ ദേഷ്യം പ്രകടിപ്പിച്ചു.


തോമസ് ചാണ്ടി വിഷയവുമായി എത്തിയ ചാനല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് മുഖ്യമ്ര്രന്തിയുടെ കണ്ണടയുടെ ഫ്രയിമില്‍ ചെറുതായൊന്ന് തട്ടി. പെട്ടെന്ന് രോഷാകുലനായ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിനില്‍ക്ക് അങ്ങോട്ട് എന്ന് ആക്രോശിക്കുകയായിരുന്നു.


എജിയുടെ നിയമോപദേശം സിപിഐ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ എന്താണ് താങ്കള്‍ പറയുന്നതെന്നായിരുന്നു മനോരമ ടിവിയുടെ ലേഖകന്റെ ചോദ്യം മറ്റു ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ അപ്പോളെക്കും മുഖ്യമന്ത്രിയുടെ മറുപടിക്കായി മൈക്കുകളുമായി മുന്നോട്ട് വന്നു.


ഇതിനിടയിലാണ് മൈക്ക് മുഖ്യമന്ത്രിയുടെ കണ്ണടയില്‍ തട്ടിയത്. ഇതോടെ ദേഷ്യം പുറത്തെടുത്ത് അദ്ദേഹം മാറി നില്‍ക്ക് അങ്ങോട്ട് എ്ന്ന് ആക്രോശിക്കുകയായിരുന്നു.


ഇതിനു ശേഷം തനിക്ക് സുരക്ഷ ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് ശകാരിക്കുകയും ചെയ്തു. എന്തിന് നില്‍ക്കുകയാണെന്നും പിണറായി ചോദിച്ചു. ഇക്കാര്യത്തില്‍ പോലീസിന്റെ വീഴ്ചയുണ്ടായ കാര്യം ഡിജിപിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.


ഇതിനു സേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ വപിന്‍ ദാസ്, ഗ്രേഡ് എസ് ഐ രാജന്‍ എന്നിവര്‍ കൃത്യ വിലോപം കാട്ടിയതായി കണ്ടെതതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പു തല നടപടി ഉണ്ടാകുമെന്നാണ് സൂചന.


നേരത്തെ, മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചതും വിവാദമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ