General News

റാംറഹിമിന്റെ ആശ്രമത്തിനുള്ളില്‍ നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

Wed, Sep 20, 2017

Arabianewspaper 345
റാംറഹിമിന്റെ ആശ്രമത്തിനുള്ളില്‍ നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

ദേരാ സച്ച സൗദ ആശ്രമത്തില്‍ നിന്ന് 600 അസ്ഥി കൂടങ്ങള്‍ കണ്ടെടുത്തു. ഹരിയാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ആശ്രമം റെയ്ഡ് ചെയ്യുന്നതിനിടയില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ടത്.


ദേരയിലെ ഗോഡൗണിലാണ് ഇവരുടെ അസ്ഥി കൂടങ്ങള്‍ കണ്ടെടുത്തത്. ദേരാ ആശ്രമത്തിലെ അന്തേവാസികള്‍ മരിച്ചു കഴിഞ്ഞാല്‍ ഇവരെ കുഴിച്ചു മൂടാതെ സൂക്ഷിക്കുകയാണ് പതിവെന്നും ഇവര്‍ മോക്ഷം ലഭിച്ചവരാണെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു,


ദേരയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചവരുടെ അസ്ഥി കൂടങ്ങളാണെന്നും ചിലര്‍ പറയുന്നു. ഇവരുടെ മരണ സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാന്‍ ആശ്രമ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.


ആശുപത്രി കേന്ദ്രീകരിച്ച് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെനന് ആരോപണം ഉണ്ടായിരുന്നു,. ആശ്രമത്തില്‍ ബലാല്‍സംഗത്തിന് ഇരയാകുന്നവരെയൊ ആശ്രമത്തിലെ നിയമങ്ങള്‍ അനുസരിക്കാത്തവരേയെ കൊന്നിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.


സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാനയിലും പഞ്ചാബിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാതായവരുടേയും മറ്റും വിവരങ്ങള്‍ ശേഖരിക്കാനും അസ്ഥികൂടങ്ങളുടെ ഡിഎന്‍എ ടെസ്റ്റുകള്‍ നടത്താനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.


അഞ്ചു കോടിയോളം അനുഭാവികളുള്ള ഗുര്‍മിത് റാം റഹിമിനെ ബലാല്‍സംഗ കേസില്‍ സിബിഐ കോടതി 20ല വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച ശേഷമാണ് ഹരിയാന പോലീസ് ദേരാ സച്ച സൗദ ആശ്രമത്തില്‍ റെയ്ഡ് നടത്തിയത്.


റാം റഹിമിന്റെ സ്വകാര്യ മുറിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം പോലീസ് കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ നിന്നും പുറത്തേക്ക് രക്ഷപ്പെടാന്‍ അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ മറ്റൊരു തുരങ്കവും നിര്‍മാണവസ്ഥയില്‍ പോലീസ് കണ്ടുപിടിച്ചിരുന്നു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ