Business News

മൂഡീസ് റേറ്റിംഗില്‍ ആഹ്‌ളാദിക്കേണ്ടെന്ന് മന്‍മോഹന്‍ സിംഗ്

Sun, Nov 19, 2017

Arabianewspaper 987
മൂഡീസ് റേറ്റിംഗില്‍ ആഹ്‌ളാദിക്കേണ്ടെന്ന് മന്‍മോഹന്‍ സിംഗ്

രാജ്യാന്തര ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗില്‍ അമിതമായി സന്തോഷിക്കാനൊന്നുമില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകട സ്ഥിതിയില്‍ നിന്നും മോചിതമാകാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.


മൂഡീസ് റേറ്റിംഗ് പതിനാലു വര്‍ഷത്തിനു ശേഷം ഉയര്‍ന്നതില്‍ സന്തോഷമുണ്ട് എന്നാല്‍, സാമ്പത്തിക രംഗം അപകടസ്ഥിതിയില്‍ നിന്ന് പുറത്തു കടന്നെന്ന തെറ്റായ ധാരണ വേണ്ടെന്ന് മന്‍ മോഹന്‍ പറഞ്ഞു.


എറണാകുളം സെന്റ് തേരേസാസ് കോളേജിലെ സാമ്പത്തിക വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്.


മാസങ്ങള്‍ക്കു മുമ്പ് 40-45 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 62-64 ല്‍ എത്തി. ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.


ജിഎസ്ടി സമ്പ്രദായം കൊണ്ടുവന്നപ്പോള്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ എടുത്തിരുന്നില്ല. ഇതിന് ഉദ്യോഗസ്ഥരെ പഴിപറയുന്നതില്‍ കാര്യമില്ല. ജിഎസ്ടി കൗണ്‍സില്‍ നിരവധി തവണ യോഗം ചേര്‍ന്ന് 211 ഇനങ്ങളുടെ നികുതി കുറച്ചു. ഇതു തന്നെ തെളിയിക്കുന്നത് ധൃതിപിടിച്ച് നടപ്പിലാക്കിയ ഒന്നാണ് ജിഎസ്ടി എന്നാണ്.


നോട്ടു നിരോധനവും, ജിഎസ്ടി നടപ്പിലാക്കിയതുമാണ് രാജ്യത്തിന്റെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതെന്ന് മൂഡീസ് പറയുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാര നേട്ടമായി ബിജെപി ഉയര്‍ത്തി കാട്ടുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മൂഡിസ് ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്നത്. ഇത് ജിഡിപി വളര്‍ച്ചയ്ക്ക് അനുകൂലമാണ്.


നേരത്തെ, ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ ഐഎംഎഫ്, ലോകബാങ്ക് എന്നീ രാജ്യാന്തര സംഘടനകള്‍ പ്രശംസിച്ചിരുന്നു. വ്യവസായ സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നതും മോഡി സര്‍ക്കാരിന്റെ മികവായി ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഉയര്‍ത്തി കാട്ടിയിരുന്നു.


എന്നാല്‍. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ജിഎസ്ടി,. നോട്ടു നിരോധനം എന്നിവയെ നിശിതമായി വിമര്‍ശിക്കുകുയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മോഡി സര്‍ക്കാര്‍ തകര്‍ത്തെന്നും ആരോപിച്ചിരുന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ