OMG News

മോഡി പറന്നത് 33 മണിക്കൂര്‍ , ജെറ്റ് ലാഗിനെ തോല്‍പ്പിച്ച് രാവിലെ മന്ത്രിസഭാ യോഗത്തിന് എത്തി

Wed, Jun 28, 2017

Arabianewspaper 3339
മോഡി പറന്നത് 33 മണിക്കൂര്‍, ജെറ്റ് ലാഗിനെ തോല്‍പ്പിച്ച് രാവിലെ മന്ത്രിസഭാ യോഗത്തിന് എത്തി

നാലു ദിന രാത്രങ്ങളിലെ 96 മണിക്കൂറുകള്‍. ഇതില്‍ മൂന്നിലൊന്നും വിമാനത്തില്‍. നാല് രാത്രികളില്‍ രണ്ടു രാത്രികള്‍ ഉറങ്ങിയത് വിമാനത്തില്‍. നാലു വ്യത്യസ്ത സമയ മേഖലകളിലൂടെ സഞ്ചരിച്ച് 29 ന് രാവിലെ ആറിന് ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 66 കാരനായ നരേന്ദ്ര മോഡി ഉന്‍മേഷവാനായിരുന്നു.


ബുധനാഴ്ച പതിവു പോലെ മന്ത്രിസഭാ യോഗത്തിന് പതിനൊന്നു മണിക്ക് മോഡി ഹാജരായി. ഇതോടെ ബഹു രാഷ്ട്ര സന്ദര്‍ശനം ഏറ്റവും വേഗതയിലും തിരക്കിട്ടും പൂര്‍ത്തികരിച്ച് മടങ്ങിയെത്തിയ ഏക പ്രധാനമന്ത്രി എന്ന നേട്ടവും മോഡിക്ക് ലഭിച്ചു.,


മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഒരിടത്ത് മാത്രമാണ് മോഡി രാത്രി തങ്ങിയത്. വിദേശ യാത്രകളില്‍ മോഡി പാലിക്കുന്ന അച്ചടക്കങ്ങളിലൊന്നാണ് പിറ്റേന്ന് ഔദ്യോഗിക പരിപാടികളില്ലെങ്കില്‍ ആ രാജ്യത്ത് തങ്ങരുതെന്ന അലിഖിത നിയമം.


ജൂണ്‍ 24 ന് രാവിലെ ഏഴിനാണ് മോഡി പോര്‍ചുഗലിലേക്ക് യാത്ര തിരിച്ചത്. പത്തു മണിക്കൂര്‍ യാത്ര ചെയ്ത പോര്‍ചു ഗല്‍ തലസ്ഥാനമായ ലിസ്ബനില്‍ എത്തിയപ്പോള്‍ അവിടെ പകലിന്റെ ആരംഭം. പോര്‍ചുഗല്‍ വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചില്‍ നിന്ന് ഫ്രഷ് ആയി മോഡി വിദേശ കാര്യ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് നേരിട്ട് യാത്ര തിരിച്ചു. ഹോട്ടലില്‍ എത്താതെയാണ് ഇങ്ങിനെ ചെയ്തത്. കൂടിക്കാഴ്ചകള്‍ക്കും ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്നിനും ശേഷം. ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യല്‍. മറ്റു പരിപാടികള്‍ പൂര്‍ത്തിയാക്കി ലിസ്ബന്‍ വിമാനത്താവളത്തിലേക്ക്. വൈകീട്ട് ആറു മണിക്ക് അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലേക്ക്.


എട്ടു മണിക്കൂറിനു ശേഷം വാഷിംഗ്ടണില്‍ എത്തിയ മോഡിയും അമ്പതോളം വരുന്ന ഇന്ത്യന്‍ സംഘവും യുഎസ് തലസ്ഥാനത്തെ വില്‍ഫര്‍ഡ് കോണ്ടിന്റെല്‍ ഹോട്ടലിലേക്ക്. അടുത്ത രണ്ട് ദിവസം കൊണ്ട് 17 കുടിക്കാഴ്ചകള്‍ മോഡി നടത്തി. വൈറ്റ് ഹൗസില്‍ ആറു മണിക്കൂറോളം നീണ്ട സന്ദര്‍ശനവും ഇതില്‍ പെടും. രണ്ടാമതൊരു രാത്രി അമേരിക്കയില്‍ ചെലവിടാതെ രാത്രി ഒമ്പതോടെ നെതര്‍ലാന്‍ഡ്‌സിലേക്ക്.


ഡച്ചുകാരുടെ ആതിഥേയത്വം സ്വീകരിച്ച ശേഷം യുഎസിലെ വിര്‍ജീനിയയില്‍ ചെയ്ത പോലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ആ രാത്രി തങ്ങാതെ നേരിട്ട് ഡെല്‍ഹിയിലേക്ക് വിമാനമേറി. രാവിലെ ആറിന് ഡെല്‍ഹി പാലം വിമാനത്താവളത്തില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് മോഡിയെ സ്വീകരിക്കാനെത്തിയപ്പോള്‍ മോഡിയുടെ മുഖത്ത് യാത്രാ ക്ഷിണമുണ്ടായിരുന്നില്ല.


ബുധനാഴ്ച പതിവുള്ള മന്ത്രിസഭാ യോഗത്തിന് രാവിലെ പതിനൊന്നു മണിക്ക് മോഡി ഹാജരായിരുന്നു. 29 ന് ഗുജറാത്തില്‍ ചില ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച ശേഷം തിരിച്ച് ഡെല്‍ഹിയില്‍ എത്തും. പാര്‍ലന്റൈിന്റെ വിശേഷാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍.


വിദേശ യാത്രയും ജെറ്റ് ലാഗും ഒന്നും ബാധിക്കാതെയാണ് മോഡി ഒരിക്കല്‍ കൂടി ഏവരേയും വിസ്മയിപ്പിച്ചു.

Tags : Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ