General News

മോഡി-നെതന്യാഹു റോഡ് ഷോ . സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു

Wed, Jan 17, 2018

Arabianewspaper 507
മോഡി-നെതന്യാഹു റോഡ് ഷോ . സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹുവും സംയുക്തമായി റോഡ് ഷോ നടത്തി
അഹമദ് ബാദ് വിമാനത്താവളത്തില്‍ നിന്ന് സബര്‍മതി ആശ്രമം വരെയാണ് ഇവര്‍ സംയുക്ത റോഡ് ഷോ നടത്തിയത്.


ഇരുവരുടേയും സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയാണ് അഹമദ് ബാദ് നഗരത്തില്‍ ഏര്‍രപ്പെടുത്തിയിരുന്നത്. രാവിലെ 10.30 ന് വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് അഹമദ് ബാദ് വിമാനത്താവളത്തില്‍ ഇരുവരും എത്തിയത്.


നേരത്തെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെ എത്തിയപ്പോഴും സമാനമായ റോഡ് ഷോ മോഡി നടത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും 14 കിലോമീറ്ററാണ് റോഡ് ഷോ നടത്തുന്നത്. ഇസ്രയേലില്‍ നിന്നുള്ള കമാന്‍ഡോസ് അഹമദ് നഗരത്തില്‍ എത്തിയിരുന്നു.


ഷിനോസ് ആബെയും മോഡിയും തുറന്ന ജീപ്പിലാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ നെതാനാഹുവും മോഡിയും കാറിലാണ് യാത്ര ചെയ്തത്.


2003 ലാണ് ഇതിനു മുമ്പ് ഒരു ഇസ്രയേലി പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ഇന്ത്യ -ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ 25 ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് നെതന്യൂഹുവിന്റെ ഒരാഴ്ച നീളുന്ന സന്ദര്‍ശനം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ