General News

വിവാദങ്ങള്‍ക്കു ശേഷം മോഡിയും മന്‍മോഹനും നേര്‍ക്കു നേര്‍

Wed, Dec 13, 2017

Arabianewspaper 236
വിവാദങ്ങള്‍ക്കു ശേഷം മോഡിയും മന്‍മോഹനും നേര്‍ക്കു നേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നേര്‍ക്കു നേര്‍ കണ്ടുമുട്ടി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി മന്‍മോഹനെതിരെ തൊടുത്തു വിട്ട പ്രസ്താവന ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.


പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ഇരുവരും നേരില്‍ കണ്ടത്. കൈകൂപ്പിയെത്തിയ മോഡിയെ മന്‍മോഹന്‍ സിംഗ് തിരിച്ചും കൈകൂപ്പി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് മോഡിയെത്തി മന്‍മോഹന്റെ കൈകളില്‍ പിടിക്കുകയും ചെയ്തു.


കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്യപ്പെട്ട മണിശങ്കര്‍ അയ്യരുടെ വസതിയില്‍ മന്‍ മോഹന്‍ സിംഗും മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയും പാക് ഹൈക്കമ്മീഷറും മുന്‍ പാക് വിദേശ കാര്യ മന്ത്രിയുമായി അത്താഴ വിരുന്നില്‍ പങ്കെടുത്തുവെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മോഡി തിരഞ്ഞെടുപ്പ് റാലിക്കിടെ അരോപിച്ചിരുന്നു.


എന്നാല്‍. അത്യുപൂര്‍വമായി ആക്രമോത്സുകത കാണിക്കുന്ന മന്‍മോഹന്‍ സിംഗ് ശക്തമായ മറുപടിയാണ് മോഡിയുടെ പ്രസ്താവനയ്ക്ക് നല്‍കിയത്. മോഡി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ പാക്കിസ്ഥാനില്‍ ക്ഷണിക്കാതെ പോയെന്നും പഠാന്‍കോട്ട് ആക്രമണം നടന്ന വ്യോമസേനാ താവളത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ അംഗങ്ങളെ കടത്തിവിട്ടതും കടുത്ത വിമര്‍ശനത്തിലൂടെ മന്‍മോഹന്‍ എടുത്തിട്ടു.


ഇതിനു ശേഷം ഇതാദ്യമായാണ് മോഡിയും മന്‍മോഹന്‍ സിംഗും നേര്‍ക്കു നേര്‍ കാണുന്നത്. നിയുക്ത കോണ്‍ഗ്രസ് പ്രസ,ിഡന്റ് രാഹുല്‍ ഗാനധിയും ചടങ്ങില്‍ എത്തിയിരുന്നു. രാഹുല്‍ ബിജെപി നേതാക്കളുമായി ഹസ്ത ദാനം ചെയ്തു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദുമായി കുശലാന്വേഷണം നടത്തുകയും ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ