General News

ഉദ്ഘാടന പെരുമഴ തീര്‍ത്ത് മോഡി വഡോദരയില്‍

Sun, Oct 22, 2017

Arabianewspaper 312
ഉദ്ഘാടന പെരുമഴ തീര്‍ത്ത് മോഡി വഡോദരയില്‍

ഒരു മാസത്തിനിടെ മൂന്നാം തവണ സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെത്തി. വഡോദരയില്‍ നടന്ന ചടങ്ങുകളില്‍ നിരവധി ഉദ്ഘാടനങ്ങള്‍ മോഡി നടത്തി. വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കാനും മോഡി മറന്നില്ല.


വഡോദരയിലും ഭവനഗറിലും നിരവധി ഉദ്ഘാടന മാമാങ്കങ്ങള്‍ മോഡി നടത്തി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെയാണ് മോഡിയുടെ ഉദ്ഘാടനവും വാഗ്ദാനവും എന്നത് ശ്രദ്ധേയമാണ്.


വഡോദരയില്‍ നടന്ന ചടങ്ങില്‍ 615 കോടിയുടെ ഘൊഘ-ദഹേജ് റോള്‍ ഓണ്‍- റോള്‍ ഓഫ് (റോ-റോ) ഫെറി സര്‍വ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഭവ നഗറിലെ ഘോഘയില്‍ നിന്ന് ആരംഭിച്ച് ബറൂച്ചിലെ ദഹേജ് വരെയുള്ള ഫെറിയാണ് മോഡി ഉദ്ഘാടനം ചെയ്തത്. 310 കിലോ മീറ്റര്‍ അകലെയുള്ള ഈ രണ്ട് നഗരങ്ങളേയും 30 കിലോ മീറ്റര്‍ കൊണ്ട് ഫെറിയിലൂടെ താണ്ടാവുന്ന സൗകര്യമാണ് റോ-റോ സര്‍വ്വീസിലുടെ ലഭിക്കുക.മൂന്നു നിസകളുള്ള ഫെരിയില്‍ 80 ട്രക്കുകളെയും അല്ലങ്കില്‍ 100 കാറുകളേയം 500 യാത്രക്കാരേയും ഒരേ സമയം മറുകരയെത്തിക്കാം.


 1960 കളില്‍ ഈ ഫെറി സര്‍വ്വീസിനെ കുറിച്ച് പറഞ്ഞു തുടങ്ങിയതാണെങ്രിലും 2012 ല്‍ മോഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിന്റെ തറക്കല്ലിട്ടത്. യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളേയും കടത്തുന്ന ഏറ്റവും വലിയ റോ റോ സര്വ്വീസാണ് ഇത്. 2012 ല്‍ തറക്കല്ലിട്ടും തനിക്ക് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ 2014 ല്‍ മാത്രമാണ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിന് അനുമതി നല്‍കിയത്. മൂന്നു വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മോഡി പറഞ്ഞു.


31 കീലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തരം ഫെറി സര്‍വ്വീസ് ഇന്ത്യയില്‍ ആദ്യത്തേതാണ്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ തന്നെ ഇത്തരം ഫെറി സര്‍വ്വീസില്ലെന്നാണ് മോഡി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. തുടര്‍ന്ന് ഫെറിയില്‍ മോഡി യാത്ര ചെയ്യുകയും ചെയ്തു.


പൊതു പണം വികസനത്തിന് മാത്രമേ ഉപയോഗിക്കുകയുല്‌ളുവെന്നും മോഡി പറഞ്ഞു. വഡോദരയില്‍ 3650 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ച്രിരിക്കുന്നത്.


3000 പേര്‍ക്കുള്ള ഭവന പദ്ധതി, വഡോദര മനീഷ സര്‍ക്കിളില്‍ നിന്നാരംഭിച്ച ജെന്‍ഡ സര്‍ക്കിള്‍ വരെ നീളുന്ന 225 കോടിയുടെ 3.1 കിലോ മീറ്റര്‍ വരുന്ന ഫ്‌ളൈ ഓവര്‍, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 1,140 കോടിയുടെ ജന മഹല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും മോഡി നിര്‍വഹിച്ചു.


തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുമ്പ് മോഡി ഇതെല്ലാം ചെയ്യുകയായിരുന്നുവെന്ന് പരക്കെ വിമര്‍ശനം ഉണ്ട്. ഹിമാചലിനൊപ്പം തിരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്തില്‍ മോഡിയുടെ സൗകര്യത്തിനായി തിരഞ്#ടെുപ്പു തീയ്യതി പ്രഖ്യാപിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണെന്നാ് കോണ്‍ഗ്രസ് ആരോപിക്കുന്നു.


റോഡ് ഷോയിലും പൊതു യോഗത്തിലും മോഡി പങ്കെടുത്തു.


Tags :  
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ