Troll Today News

കറുത്ത മോഡി വിലകൂടിയ കൂണ്‍ കഴിച്ച് വെളുത്തു- അല്‍പേഷ് ഠാക്കൂര്‍

Wed, Dec 13, 2017

Arabianewspaper 1657
കറുത്ത മോഡി വിലകൂടിയ കൂണ്‍ കഴിച്ച് വെളുത്തു- അല്‍പേഷ് ഠാക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വ്യക്തിപരമായ ആക്ഷേപവുമായി ആക്ടിവിസ്റ്റും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍പേഷ് ഠാക്കൂര്‍,. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ നീച് പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് മോഡിയുടെ നിറത്തെക്കുറിച്ചും ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എത്തിയത്.


ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലെ പ്രചാരണം അവസാനിക്കുന്ന ദിവസമാണ് അല്‍പേഷ് ഠാക്കൂര്‍ വിവാദ പ്രസ്താവന നടത്തിയത്.


മോഡി ഒരു ദിവസം നാലു ലക്ഷം വില വരുന്ന കൂണുകള്‍ കഴിക്കുന്നുണ്ടെന്നും. തായ് വാനില്‍ നിന്നും വരുത്തുന്ന കൂണുകള്‍ക്ക് ഒന്നിന് 80,000 രൂപ വരുമെന്നും ദിവസം അഞ്ചു നേരം ഈ കൂണാണ് മോഡി കഴിക്കുന്നതെന്നും അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു,


തന്നെ പോലെ മോഡി കറുത്ത നിറമുള്ളയാളായിരുന്നുവെന്നും ഈ കൂണ്‍ കഴിച്ചിട്ടാണ് വെളുത്ത നിറവും തക്കാളി പോലെ തുടുത്ത കവിളും ഒക്കെ വന്നെതന്നും അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു,


മോഡികഴിക്കുന്ന ആഹാരം സാധാരണക്കാരന് കഴിക്കാനാകില്ലെന്ന് ഒരാള്‍ പറഞ്ഞുവെന്നും എന്താണ് ഈ വിശേഷ ആഹാരം എന്തെന്ന് ചോദിച്ചപ്പോള്‍ അയാളാണ് ഈ വിശേപ്പെട്ട കൂണിന്റെ കാര്യം പറഞ്ഞതെന്നും അല്‍പേഷ് തിരഞ്ഞെടുപ്പു യോഗത്തിനിടെ പറഞ്ഞു


അല്‍പേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നിരവധി ട്രോളുകളും പുറത്തിറങ്ങി.








Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ