Sports News

ഐസിസി റാങ്കിംഗില്‍ മിഥാലി ഒന്നാമത്

Tue, Oct 31, 2017

Arabianewspaper 648
ഐസിസി റാങ്കിംഗില്‍ മിഥാലി ഒന്നാമത്

ഐസിസി വനിതാ റാങ്കിംഗില്‍ ഇന്ത്യന്‍ താരം മിഥാലി രാജ് ഒന്നാം സ്ഥാനത്ത് എത്തി. ഐസിസി ഏകദിന ക്രിക്കറ്റ് വനിതാ റാങ്കിംഗ് പട്ടികയിലാണ് മിഥാലി ബാറ്റിംഗില്‍ ഒന്നാമത് എത്തിയത്.


ഓസീസ് താരം എലിസെ പെരി രണ്ടാമതും ന്യൂസിലാന്‍ഡിന്റെ അമി സാറ്റര്‍വെയ്ത് മൂന്നാം സ്ഥാനത്തുമാണ്. മിഥാലിക്ക് 753 പോയിന്റാണ് ഉള്ളത്. പെറിക്ക് 725 ഉം സറ്റര്‍വെയ്തിന് 720 ഉം പോയിന്റുകളുണ്ട്.


ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഓസീസ് താരം മെഗ് ലാന്നിംഗ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


ബൗളിംഗില്‍ ഇന്ത്യയുടെ ഝുലാന്‍ ഗോസ്വാമി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Tags : Mithali Raj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ