Sports News

വനിതാ ഐപിഎലിന് കളം ഒരുങ്ങുന്നു

Sun, Aug 13, 2017

Arabianewspaper 1526
വനിതാ ഐപിഎലിന് കളം ഒരുങ്ങുന്നു

ക്രിക്കറ്റിലെ വനിത താരങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും പൊതുവെ വനിതാ മുന്നറ്റത്തിനും ശാക്തികരണത്തിനും ലഭിക്കുന്ന പിന്തുണയും വനിതാ ഐപിഎല്ലിന് കളം ഒരുങ്ങുന്നുവെന്ന് സൂചന.


ഇന്ത്യയുടെ മിഥാലി രാജ് എന്ന സൂപ്പര്‍ വനിതാ ക്രിക്കറ്ററാണ് ഈ ഒരു ആശയവുമായി മുന്നോട്ട് എത്തിയത്. ബിസിസിഐയുടെ സമ്മതം ലഭിച്ചാല്‍ ടീമുകളെ ബോളിവുഡിലെയം മറ്റും വനിതാ താരങ്ങളുും ചന്ദ്രാ കൊച്ചാര്‍ തുടങ്ങിയ വനിതാ കോര്‍പറേറ്റ് മേധാവികളും ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള സാധ്യതയാണ് മിഥാലി ആരാഞ്ഞത്.


ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ലീഗ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് ഒരു ക്ലബ് ടൂര്‍ണമെന്റിന്റെ സ്വീകാര്യത മാത്രമെയുള്ളു. എന്നാല്‍, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യക്കാര്‍ വനിതാ താരങ്ങളെയും മറ്റും പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി പുരുഷ ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് മിഥാലി കരുതുന്നത്.


സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള താരങ്ങള്‍ ടീമിനെ മാനേജ് ചെയ്യാനെത്തിയാല്‍ ഇത് വന്‍ വിജയമാകുമെന്നും മിഥാലി പറയുന്നു. കഴിഞ്ഞ വനിതാ ലോക കപ്പില്‍ ഫൈനല്‍ കളിച്ചതോടെയാണ് വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്കൊപ്പം സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ഇത് പരമാവധി മുതലെടുക്കുകയാണെങ്കില്‍ വനിതാ ഐപിഎല്ലും ഇന്ത്യയില്‍ അരങ്ങേറുമെന്നാണ് മിഥാലിയുടെ പക്ഷം

Tags : Mithali Raj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ