General News

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ നഗരസഭയില്‍ നിന്ന് കാണാതായി

Wed, Aug 16, 2017

Arabianewspaper 183
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ നഗരസഭയില്‍ നിന്ന് കാണാതായി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ വിവാദ റിസോര്‍ട്ടിന് അനുമതി നല്‍കികൊണ്ടുള്ള ഫയലുകള്‍ ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ നിന്ന് അപ്രത്യക്ഷമായി..


ആലപ്പുഴ നഗരസഭയില്‍ ഫയല്‍ സെക്ഷനില്‍ നിന്ന് 32 ഫയലുകളാണ് കാണാതായത്. റിസോര്‍ട്ടിന് നിര്‍മാണ അനുമതി നല്‍കിയതു മുതലുള്ള ഫയലുകളാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ അപ്രത്യക്ഷമായത്.


ഭൂമി കൈയ്യേറ്റം, കായല്‍ കയ്യേറ്റം തുടങ്ങി നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഫയലുകള്‍ കാണാതായത്. പരാതികളെ തുടര്‍ന്ന് റവന്യു അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് ഫയലുകള്‍ കാണാതായത്.


മുനിസിപ്പല്‍ സെക്രട്ടറി ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറോട് റവന്യു വകുപ്പ് ഉത്തരവ് തേടിയിട്ടുണ്ട്.


തന്റെ റിസോര്‍ട്ടിന്റെ പേരില്‍ ഒരിഞ്ചു പോലും ഭുമികയ്യേറ്റമോ കായല്‍ കയ്യേറ്റമോ നടത്തിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവര്‍ത്തിച്ചു. റിസോര്‍ട്ടിനു മുന്നിലെ കായലില്‍ പോള വരാതിരിക്കാന്‍ താല്‍ക്കാലികമായി വടം കെട്ടിയത് കയ്യേറ്റമല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.


തോമസ് ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. യൂത്ത് കോണ്‍ഗ്രസിനൊപ്പം, എന്‍സിപി വിമത വിഭാഗവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ