Troll Today News

ദക്ഷിണ കൊറിയയിലെ ചിത്രം ഉപയോഗിച്ച് മണിയാശാന്‍ വെട്ടിലായി

Sat, Oct 28, 2017

Arabianewspaper 732
ദക്ഷിണ കൊറിയയിലെ ചിത്രം ഉപയോഗിച്ച് മണിയാശാന്‍ വെട്ടിലായി

വെള്ളത്തിനു മേല്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് എന്ന പേരില്‍ സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ദക്ഷിണ കൊറിയയിലേത്.


വയനാട്ടിലെ ബാണാസുര ഡാമിലെ സോളാര്‍ പവര്‍ പ്ലാന്റ് എന്ന പേരിലാണ് എംഎം മണി ഈ ചിത്രം നല്‍കിയത്.


യുഡിഎഫ് ഭരണകാലത്ത് 20 ലക്ഷം രൂപ ചെലവില്‍ രണ്ടു യുവ സംരംഭകര്‍ വൈദ്യുതി വകുപ്പിന്റെ അനുമതിയോടെ തുടങ്ങിയ പദ്ധതിയാണ് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പാനലിന്റെ പത്തു കിലോ വാട്ട് പദ്ധതി, അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇത് ഉദ്ഘാടനം ചെയ്തത്.


ഇതിനു ശേഷം 4.3 കോടി രൂപ മുടക്കി ബാണാസുര ഡാമിന്റെ ഷട്ടറുകളിുടെ മുകളിലൂടെയുള്ള 285 മീറ്റര്‍ റോഡിനു മീതെ നടപ്പന്തല്‍ നിര്‍മിച്ച് ഇതിനു മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു,. 250 വാട്‌സ് ഉത്പാദിപ്പിക്കുന്ന 1650 പാനലുകളാണ് ഇതിലുള്ളത്. അഞ്ചു ലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.


600 കിലോ വാട്ട് ഉത്പാദിപ്പിക്കാവുന്ന ഫ്‌ളോട്ടിംഗ് പാനലും ഇതിനൊപ്പം തയ്യാറാകുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സോളാര്‍ ഉത്പാദന കേന്ദ്രമായി ഇവിടം മാറും. എന്നാല്‍, വൈദ്യുതി മന്ത്രി കൊറിയയിലെ ചിത്രം പോസ്റ്റ് ചെയ്ത് പറയുന്നതു പോലെയുള്ള സംഭവമല്ല.

Tags : solar plan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ