General News

കണ്ണന്താനത്തിന്റെ സ്വ്വച്ഛ ഹി സേവ വിവാദത്തില്‍

Mon, Sep 18, 2017

Arabianewspaper 322
കണ്ണന്താനത്തിന്റെ സ്വ്വച്ഛ ഹി സേവ വിവാദത്തില്‍

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്വച്ഛ ഹി സേവ ( ശുചിത്വ സേവന പ്രചരണ പരിപാടി) വിവാദത്തില്‍ കലാശിച്ചു,. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി മന്ത്രിമാരും നേതാക്കളും സ്വച്ച ഹി സേവ പ്രചരണ പരിപാടിയുമായി രംഗത്തിറങ്ങിയിരുന്നു.


അല്‍ഫോന്‍സ് കണ്ണന്താനം ഇതിന് തിരഞ്ഞെടുത്തത് ഇന്ത്യ ഗേറ്റും പരിസരവുമായിരുന്നു. മാലിന്യമില്ലാതെ ഭംഗിയായി കിടന്ന സ്ഥലത്ത് കണ്ണന്താനം വരുമെന്ന്‌റിഞ്ഞ് വോളണ്ടിയര്‍മാര്‍ എവിടുന്നോ മാലിന്യം സംഘടിപ്പിച്ച് കൊണ്ടു വന്നു അവിടെ വിതറിയെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.


ഡെല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ ചിലരാണ് വോളണ്ടിയര്‍മാരായി എത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിക്ക് വേണ്ടി അവിടെ എത്തിയിരുന്നു.


ഒഴിഞ്ഞ വെള്ളക്കുപ്പികള്‍, പാന്‍ മസാല കവറുകള്‍, ഐസ് ക്രീം കപ്പ് ഉണങ്ങിയ ഇലകള്‍ എന്നിവയാണ് ഇവര്‍ ഇവിടെ വിതറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


പരിസരം വൃത്തിയാക്കണമെന്നും വല്ലപ്പോഴും ഒരിക്കല്‍ ഫോട്ടൊ എടുക്കാന്‍ വേണ്ടി മാത്രമാകരുത് സ്വച്ഛത മിഷനെന്നും അവിടെ കൂടിയവരെ ഉപദേശിച്ച മന്ത്രി തുടര്‍ന്ന് ചൂലെടുത്ത് പരിസരം വൃത്തിയാക്കി.


വഴിയരികില്‍ കച്ചവടം നടത്തിയവരുടെ അടുത്ത് ചെന്ന് സാധനം വാങ്ങാന്‍ വരുന്നവരോട് മാലിന്യം ചവറ്റുകൊട്ടയില്‍ ഇടണമെന്ന് ഉപദേശിക്കണമെന്നും മന്ത്രി പറഞ്ഞു.


കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്ന അതീവ പ്രധാനമായ പതിനാല് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇവിടെ മാലിന്യ നിക്ഷേപം പാടില്ലെന്നും വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന ഇടമായതിനാലും രാജ്യത്തിന്റെ പ്രധാന ഐതിഹാസിക കേന്ദ്രങ്ങളില്‍ ഒന്നായതിനാലും ഇവിടം വൃത്തിയോടെ സൂക്ഷിക്കണമെന്ന് ടൂറിസം മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരുന്നു. ഇവിടങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജനവും വൃത്തിയാക്കലും ടൂറിസം മന്ത്രാലയം നേരിട്ടാണ് നടപ്പിലാക്കുന്നത്.


കേരളത്തിലെ കോവളം ഉള്‍പ്പെടെയുള്ള ഈ പതിനാലു കേന്ദ്രങ്ങള്‍ കൂടാതെ മുപ്പതോളം പുതിയ കേന്ദ്രങ്ങള്‍ കൂടി മാലിന്യ മുക്ത ഇടങ്ങളായി ടൂറിസം മന്ത്രാലയം പ്രഖ്യാപിക്കുന്നുണ്ട്.


തന്‍േത് പ്രതീകാത്മകമായ വൃത്തിയാക്കലായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. മാലിന്യം നിക്ഷേപിച്ചതിനെ കുറിച്ച് അറിവില്ലെന്നും ഏതായാലും മാലിന്യമില്ലാത്ത ഇടമാണ് ഇന്ത്യ ഗേറ്റ് ഇത് തെളിയിച്ചെന്നും തുടര്‍ന്നും ഇങ്ങിനെയായിരിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ