General News
കേന്ദ്ര ബഡ്ജറ്റില്‍ ഇടത്തരക്കാര്‍ക്ക് വന്‍ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
Wed, Jan 10, 2018


019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടത്തരക്കാര്‍ക്ക് നിരവധി ആനൂകൂല്യങ്ങളും നികുതി ഇളവുകളും കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമെന്ന് സൂചന. കഴിഞ്ഞ ബഡ്ജറ്റില്‍ ആദായ നികുതി പരിധി കുറയ്ക്കുമെന്ന് പൊതുവെ കരുതിയിരുന്നുവെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്രിലി ഇതില്‍ തൊട്ടതേയില്ല.
നോട്ടു നിരോധനത്തിന് ശുപാര്‍ശ ചെയ്ത സാമ്പത്തിക വിദഗ്ദ്ധര്‍ ആദായ നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇത് പൂര്‍ണമായും അംഗീകരിക്കില്ലെങ്കിലും ആദായ നികുതിയുടെ പരിധി ഉയര്‍ത്തുമെന്ന് കരുതുന്നവരുണ്ട്.
നിലവില്‍ 2,5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെവായാണ് ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇത് അഞ്ചു ലക്ഷമായി ഉയര്‍ത്തുമെന്നാണ് സൂചന.
ആദായ നികുതിയുടെ വിവിധ സ്ലാബുകളിലും മാറ്റം വരുത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ബഡ്ജറ്റില്‍ രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പത്തു ശതമാനം നികുതി എന്നത് അഞ്ചു ശതമാനമായി കുറച്ചിരുന്നു. ഇക്കുറി ഈ അഞ്ചു ശതമാനവും എടുത്തു കളയുമെന്നാണ് സൂചന. പത്തു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ നികുതി സ്ലാബ് ഇല്ല. ഇത് 20 ശതമാനം സ്ലാബില്‍ പെടുത്തും. അഞ്ചിനും പത്തു ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് പത്തു ശതമാനമായി മാറ്റുമെന്നും സൂചനയുണ്ട്.
ജിഎസ്ടിയില്‍ ക്ഷീണം സംഭവിച്ച വ്യാപാരികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നികുതി ഇളവുകള്‍ ലഭിച്ചേക്കും. വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കിലും ഇളവുകള്‍ നല്‍കിയേക്കും. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കായും സോപ് പദ്ധതികളും ഇളവുകളും പ്രഖ്യാപിച്ചും,. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധ വോട്ടുകള്‍ വന്നതാണ് സര്‍ക്കാരിനെ ഇങ്ങിനെ ചിന്തിപ്പിക്കുന്നത്.
പ്രൊവിഡന്റ് ഫണ്ടിലെന്ന പോലെ ദേശീയ പെന്ഷന് പദ്ധതിയിലും നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവു പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് ദേശീയ പെന്ഷന് സ്കീമില്‍ നിര്‍ബന്ധമായും ചേരേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സ്വയം തൊഴില്‍ സംരംഭകരും ഈ പദ്ധതിയില്‍ അംഗങ്ങളാകാമെന്നാതാണ് പ്രത്യേകത. വിരമിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു നിശ്ചിത കാലാവധി കഴിയുമ്പോള്‍ പെന്ഷനാചയി ഈ തുക ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. തുകയുടെ നിശ്ചിത ഭാഗം ഒരുമിച്ച് പിന്‍വലിക്കുകയുമാകാം.
ഫെബ്രുവരി ഒന്നിനാണ് ബഡ്ജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ബഡ്ജറ്റിന്റെ പണിപ്പുരയിലാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി

Latest News Tags
Advertisment