OMG News

ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് രാജകുടുംബം പറഞ്ഞിട്ട് -പുതിയ വെളിപ്പെടുത്തല്‍

Sat, Jun 24, 2017

Arabianewspaper 4111
ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് രാജകുടുംബം പറഞ്ഞിട്ട് -പുതിയ വെളിപ്പെടുത്തല്‍

ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്നും ഇതിന് നിര്‍ദ്ദേശം നല്‍കിയത് ബ്രിട്ടീഷ് രാജകുടുംബമാണെന്നും ബ്രിട്ടനിലെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.


ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ നിര്‍ദ്ദേശാനുസരണമാണ് കൊല നടത്തിയതെന്ന് മരണക്കിടക്കിയില്‍ വെച്ച് എണ്‍പതുകാരനായ ജോണ്‍ ഹോപ്കിന്‍സാണ് വെളിപ്പെടുത്തിയത്.


ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 6 യുടെ ഏഴംഗ സംഘമാണ് കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതിനകം 23 പേരെ താന്‍ കൊലപ്പെടുത്തിയതായും ഇദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുമെന്ന് ഇദ്ദേഹം പറയുന്നു. ഇതില്‍ താന്‍ കൊലപ്പെടുത്തിയ ഏക വനിത ഡയാനയാണെന്നും ഇയാള്‍ പറയുന്നു.


രാജകുമാരിക്ക് ഒട്ടേറെ രാജ കുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. ഇതില്‍ ചിലത് ഡയാന പരസ്യപ്പെടുത്തുമെന്ന് രാജകുടുംബം ഭയപ്പെട്ടിരുന്നു. ഫിലിപ്പ് രാജകുമാരന്‍ നേരിട്ട് തന്നൊട് പറഞ്ഞിരുന്നു. ഇതു പ്രകാരമാണ് കൊലപാതകം വാഹനാപകടമാക്കിമാറ്റിയത്.


മരണക്കിടക്കിയില്‍ ഉള്ള ജോണ്‍ ഹോപ്കിന്‍സിന്റെ ഒരോ നിമിഷവും ഇനി ആശങ്കാജനകമാണെന്ന് ബന്ധുക്കള്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ കാണാന്‍ അനുമതി കാത്ത് ആശുപത്രിയില്‍ എത്തിയെങ്കിലും അബോധാവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ