OMG News

മോഡിക്കു വീണ്ടും മെര്‍ക്കല്‍ ഹസ്തദാനം നിഷേധിച്ചു ?

Thu, Jun 01, 2017

Arabianewspaper 2351
മോഡിക്കു വീണ്ടും മെര്‍ക്കല്‍ ഹസ്തദാനം നിഷേധിച്ചു ?

ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജര്‍മന്‍ ചാന്‍സലര്‍ ഹസ്തദാനം നിഷേധിച്ചതായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 2105 ല്‍ മോഡി ജര്‍മനിയില്‍ എത്തിയപ്പോള്‍ ഉണ്ടായ സമാനമായ സംഭവമാണ് 2017 മെയ് മാസത്തിലും അരങ്ങേറിയതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പന്ധി പറയുന്നു.


ഗൗരവിന്റെ ട്വിറ്റര്‍ പേജില്‍ 2015 ലെ മോഡിയുടെ ഹസ്തദാന അമളി എല്ലാവരും ഓര്‍മിക്കുന്നുണ്ടലോ, ഇക്കുറിയും ഇതു തന്നെ സംഭവിച്ചു എന്ന അടിക്കുറുപ്പോടെയാണ് മോഡിയുടെ രണ്ടു സന്ദര്‍ശനത്തിന്റേയും സമാനമായ വീഡിയോ ക്ലിപ്പിഗുകള്‍ ഇട്ട് ഗൗരവ് പാന്ധി എത്തിയത്.


ഇതില്‍ മെര്‍ക്കലിന് സംയുക്ത വാര്‍ത്താ സമ്മേളനം കഴിഞ്ഞതിനു പിന്നാലെ മോഡി ഹസ്തദാനം ചെയ്യാന്‍ മുതിരുന്നതും മെര്‍ക്കല്‍ ഹസ്തദാനത്തിനു മുതിരാതെ മോഡിയോട് മറ്റൊരിടത്തേക്ക് മാറിനില്‍ക്കാമെന്ന് ആംഗ്യം കാണിക്കുന്നതുമാണുള്ളത്.


എന്നാല്‍, രണ്ടു വട്ടവും മെര്‍ക്കല്‍ ഹസ്ത ദാനം നിഷേദിക്കുകയല്ല ഉണ്ടായത്, വാര്‍ത്താ സമ്മേളന വേദിയില്‍ ഒരിടത്ത് ഇരു രാജ്യങ്ങളുടേയും ദേശീയ പതാക സ്ഥാപിച്ചിട്ടുള്ളതിനു മുന്നില്‍ നിന്ന് ഫോട്ടോക്ക് പോസു ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായതെന്ന് വീഡിയോ പൂര്‍ണമായും കാണുന്നവര്‍ക്ക് മനസിലാകും.


ഇക്കുറി വാര്‍ത്ത സമ്മേളനത്തിനിടയ്ക്കും മോഡി ഹസ്ത ദാനം ചെയ്യുന്നുണ്ട്. ഇതിനു ശേഷം മെര്‍ക്കലിന്റെ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും മോഡി ഹസ്തദാനത്തിന് മുതിരുമ്പോഴാണ് ദേശീയ പതാകയുടെ മുന്നിലേക്ക് മാറിനില്‍ക്കാമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഒരു നിമിഷം മോഡി പകച്ചു പോകുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്. എന്നാല്‍, മെര്‍ക്കലിന്റെ ഉദ്ദേശശുദ്ധിയില്‍ സംതൃപ്തനായാണ് മോഡി പിന്നീട് പതാകകളുടെ മുന്നില്‍ വെച്ച് ഹസ്തദാനം ക്യാമറമാന്‍മാര്‍ക്കു വേണ്ടി ചെയ്യുന്നത്.


മോഡിയുടെ വിദേശയാത്രയില്‍ കുഴപ്പം കണ്ടുപിടിക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിപക്ഷ ജോലി അവര്‍ ക്യത്യമായി ചെയ്തുവെന്നുമാത്രം. മോഡി ഭക്തര്‍ ഇതിനു പിന്നാലെ കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് ചിത്രങ്ങളും വീഡിയോയുകളുമായി എത്തി.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ