General News

അയോദ്ധ്യയില്‍ മെഗാ ദീവാലി ഷോ

Wed, Oct 18, 2017

Arabianewspaper 355
അയോദ്ധ്യയില്‍ മെഗാ ദീവാലി ഷോ

യുപി തീര്‍ത്ഥാടന ടൂരിസം ലക്ഷ്യമിട്ട് ദീവാലിക്ക് രണ്ടു ലക്ഷം ദീപങ്ങള്‍ കത്തിച്ച് ആഘോഷം. അയോദ്ധ്യയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി, ഗവര്‍ണര്‍ രാം നായിക് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ചടങ്ങില്‍ പങ്കെുത്തു.


ശ്രീരാമന്‍, സ,ീത,. ലക്ഷ്മണ്‍,. ഹനുമാന്‍ തുടങ്ങിയവരുടെ വനവാസ കാലം കഴിഞ്ഞ് തിരിച്ച് അയോദ്ധ്യയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ദീപം കൊളുത്തി സ്വീകരിച്ചു എന്ന ഐതിഹ്യത്തിന്റെ സ്മരണയിലാണ് ദീവാലി ആഘോഷിക്കുന്നത്.


ഇതിന്റെ പുനരാവിഷ്‌കാമാണ് അയോദ്ധ്യയില്‍ നടത്തിയത്. പുഷ്പകവിമാനത്തില്‍ എത്തിയതിന്റെ സ്മരണയ്ക്ക് പുരാണ കഥാപാത്രങ്ങള്‍ ഒരോരുത്തരായി ഹെലികോപ്ടറിലാണ് പറന്നിറങ്ങിയത്. വന്‍ ജനാവലിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയില്‍ എത്തിയത്.


രണ്ടു ലക്ഷം ദീപങ്ങള്‍ തെളിയിച്ച് യുപി സര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുമെന്നാണ് റിപ്പോര്‍ട്ട്. 1.73 ലക്ഷം മണ്‍ചെരാതുകളാണ് ഇതിനായി തയ്യാറാക്കി കൊണ്ടു വന്നിരിക്കുന്നത്. സരയു നദിക്കരയിലാണ് ഇത്രയും വിളക്കുകള്‍ തെളിയിക്കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ