General News

മട്ടന്നൂര്‍ തിരഞ്ഞെടുപ്പ്: യുഡിഎഫിന് കനത്ത നഷ്ടം, ബിജെപിക്ക് വോട്ടു കൂടി

Thu, Aug 10, 2017

Arabianewspaper 377
മട്ടന്നൂര്‍ തിരഞ്ഞെടുപ്പ്:  യുഡിഎഫിന് കനത്ത നഷ്ടം,  ബിജെപിക്ക് വോട്ടു കൂടി

സിപിഎം ചെങ്കോട്ടയായി അറിയപ്പെടുന്ന മട്ടന്നൂരില്‍ കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന ഇടതു ഭരണത്തിന് ഇക്കുറിയും ഇളക്കം തട്ടിയില്ല. എന്നാല്‍, പ്രതിപക്ഷമായ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് പലയിടത്തും നേരിട്ടത്.


കഴിഞ്ഞ തവണ 14 സീറ്റുകള്‍ നേടിയ യുഡിഎഫിന് ഇക്കുറി ലഭിച്ചത് ഏഴു വാര്‍ഡുകള്‍ മാത്രമാണ്. .യുഡിഎഫിന്റെ ഏഴോളം സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.


മട്ടന്നൂര്‍ നഗരസഭയില്‍ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന ബിജെപി മോഹം സഫലമായില്ലെങ്കിലും അവര്‍ക്ക്  ഒമ്പത് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ട് വാര്‍ഡുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്.


മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍ എന്നിവടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോണ്‍ഗ്രസ് വിജയിച്ചു. മറ്റ് ഏഴു വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായി.


ശരാശരി 800 വോട്ടുകളാണ് ഒരോ വാര്‍ഡിലും ഉള്ളത്. ഇതില്‍ 12 ഇടത്ത് ബിജെപിക്ക് നൂറിലേറെ വോട്ടു ലഭിച്ചു. എന്നാല്‍, പത്തില്‍ താഴെ വോട്ടു ലഭിച്ച വാര്‍ഡുമുണ്ട്. കീച്ചേരിയിലാണ് ബിജെപിക്ക് എട്ടു വോട്ടുകള്‍ മാത്രം ലഭിച്ചത്.


ആയ്യല്ലൂര്‍,. ഇടവേലിക്കല്‍ എന്നീ വാര്‍ഡുകളില്‍ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്. ആകെ വോട്ടു ചെയ്ത 768 വോട്ടുകളില്‍ 705 ഉം സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭി്ച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് 34 വോട്ടുകള്‍ നേടിയാണ്, യുഡിഎഫിന് ലഭിച്ചത് 29 വോട്ടുകള്‍ മാത്രമാണ്.


1997 ല്‍ ആദ്യ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ 500 വോട്ടുകള്‍ മാത്രം ആകെ ലഭിച്ച ബിജെപി 20 വര്‍ഷത്തിനു ശേഷം അഞ്ചാമത്ത തിരഞ്ഞെടുപ്പു നേരിട്ടപ്പോള്‍ രണ്ടായിരത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്.

Tags : BJP  LDF  UDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ