General News

വലിയ മരം വീണത് സിപിഐയുടെ അവസാന വെട്ടില്‍ - അഡ്വ ജയശങ്കര്‍

Wed, Nov 15, 2017

Arabianewspaper 5717
വലിയ മരം വീണത്  സിപിഐയുടെ അവസാന വെട്ടില്‍ - അഡ്വ ജയശങ്കര്‍

തോമസ് ചാണ്ടിയെ പോലുള്ള വലിയ മരത്തിനെ നിലംപരിശാക്കിയത് സിപിഐയുടെ അവസാന വെട്ടിലാണെന്ന് അഡ്വ ജയശങ്കര്‍. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധവും ജനരോഷവും, കോടതി വിധിയും എല്ലാം ഒരോ വെട്ടുകളായിരുന്നുവെന്നും ഹൈക്കോടതിയുടെ വെട്ടിനു പിന്നാലെ സിപിഐ ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതുമാണ് ചാണ്ടി എന്ന വന്‍ മരത്തെ നിലത്തു വീഴ്ത്തിയത്.


ഒരോ വെട്ടും ചാണ്ടിയെന്ന വന്‍ മരത്തെ ഇളക്കി. എന്നാല്‍, നിലത്തു വീഴുന്ന തായ് വേരിനുള്ള വെട്ട് സിപിഐയുടെതായിരുന്നു. സിപിഐ എടുത്ത കടുത്ത നിലപാട് രാജിയിലേക്ക് നയിച്ചു.


കോടതിയില്‍ നിന്നുള്ള പരാമര്‍ശം ചാണ്ടിയെ രാജി എന്ന വഴിയിലേക്ക് എത്തിച്ചു. തോമസ് ചാണ്ടി ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സിപിഐ യോഗം ബഹിഷ്‌കരിച്ചത് മുഖ്യമന്ത്രിയേയും തോമസ് ചാണ്ടിയേയും കടുത്ത സമര്‍ദ്ദത്തിലാക്കി.


രാജിവെച്ചിട്ടും ഔദ്യോഗിക കാറില്‍ ആലപ്പുഴയ്ക്ക് പോയത് തോമസ് ചാണ്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും ഇത് കേട്ട കേള്‍വി പോലുമില്ലാത്തതാണെന്നും ജയശങ്കര്‍ പറഞ്ഞു. മുമ്പ് ഗതാഗത മന്ത്രിയായിരുന്ന മാത്യൂ ടി തോമസ് രാജിക്കത്ത് നല്‍കാന്‍ സ്വന്തം കാര്‍ സ്വയം ഡ്രൈവ് ചെയ്ത് പോയ കാര്യം തനിക്ക് ഇപ്പോള്‍ ഓര്‍ക്കുകയാണെന്നും 


തോമസ് ചാണ്ടിയെ പോലുള്ള വലിയ മരത്തിനെ നിലംപരിശാക്കിയത് സിപിഐയുടെ അവസാന വെട്ടിലാണെന്ന് അഡ്വ ജയശങ്കര്‍. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധവും ജനരോഷവും, കോടതി വിധിയും എല്ലാം ഒരോ വെട്ടുകളായിരുന്നുവെന്നും ഹൈക്കോടതിയുടെ വെട്ടിനു പിന്നാലെ സിപിഐ ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതുമാണ് ചാണ്ടി എന്ന വന്‍ മരത്തെ നിലത്തു വീഴ്ത്തിയത്.


ഒരോ വെട്ടും ചാണ്ടിയെന്ന വന്‍ മരത്തെ ഇളക്കി. എന്നാല്‍, നിലത്തു വീഴുന്ന തായ് വേരിനുള്ള വെട്ട് സിപിഐയുടെതായിരുന്നു. സിപിഐ എടുത്ത കടുത്ത നിലപാട് രാജിയിലേക്ക് നയിച്ചു.


കോടതിയില്‍ നിന്നുള്ള പരാമര്‍ശം ചാണ്ടിയെ രാജി എന്ന വഴിയിലേക്ക് എത്തിച്ചു. തോമസ് ചാണ്ടി ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സിപിഐ യോഗം ബഹിഷ്‌കരിച്ചത് മുഖ്യമന്ത്രിയേയും തോമസ് ചാണ്ടിയേയും കടുത്ത സമര്‍ദ്ദത്തിലാക്കി.


രാജിവെച്ചിട്ടും ഔദ്യോഗിക കാറില്‍ ആലപ്പുഴയ്ക്ക് പോയത് തോമസ് ചാണ്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും ഇത് കേട്ട കേള്‍വി പോലുമില്ലാത്തതാണെന്നും ജയശങ്കര്‍ പറഞ്ഞു. മുമ്പ് ഗതാഗത മന്ത്രിയായിരുന്ന മാത്യൂ ടി തോമസ് രാജിക്കത്ത് നല്‍കാന്‍ സ്വന്തം കാര്‍ സ്വയം ഡ്രൈവ് ചെയ്ത് പോയ കാര്യം തനിക്ക് ഇപ്പോള്‍ ഓര്‍ക്കുകയാണെന്നും ജയശങ്കര്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ