Vehicle News

മാരുതി സിയസ് സ്‌പോര്‍ട്‌സ് ലുക്കില്‍

Thu, Aug 17, 2017

Arabianewspaper 3525
മാരുതി സിയസ് സ്‌പോര്‍ട്‌സ് ലുക്കില്‍

രാജ്യത്തെ ഏറ്റവും പ്രമുഖ കാര്‍ ഉത്പാദകരായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയമായ സിയസ് സെഡാനിന്റെ സ്‌പോര്‍ട്‌സ് മോഡല്‍ പുറത്തിറക്കി. ഡെല്‍ഹിയില്‍ എക്‌സ് ഷോറും വില 9.39 ലക്ഷം രൂപയാണ്.


പെട്രോള്‍ വേര്‍ഷന് 9.39 ലക്ഷവും ഡീസലിന് 11.55 ലക്ഷവും നല്‍കണം. ഹോണ്ടയുടെ സിറ്റി ഫെയയ്‌സ് ലിഫ്റ്റ്, ഹ്യുന്തെയ് വെര്‍ണ എന്നിവയ്ക്കുള്ള മറുപടിയാണ് സുസുക്കിയുടെ സിയസ് എസ്.


മിഡ് സൈസ് കാറുകളുടെ മാര്‍ക്കറ്റില്‍ 43 ശതമാനം വിറ്റഴിയുന്നത് സിയസാണ് സിയസിന്റെ ഡീസല്‍ വേര്‍ഷന്‍ ഇന്ധന ക്ഷമതയുടെ കാര്യത്തില്‍ മുന്നിലാണ്. ഒരു ലിറ്ററിന് 28.09 കിലോ മീറ്ററാണ് ഇതിന്റെ മൈലേജ്.


എബിഎസ് ബ്രേക്ക്, ചൈല്‍ഡ് സീറ്റ് സംവിധാനം, ഡ്യുയല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് പ്രി ടെന്‍ഷനര്‍ വിത്ത് ഫോഴ്‌സ് ലിമിറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ