Business News

കയറ്റുമതിയില്‍ മാരുതി ഒന്നാമന്‍

Sun, Oct 22, 2017

Arabianewspaper 750
കയറ്റുമതിയില്‍ മാരുതി ഒന്നാമന്‍

ഇന്ത്യയില്‍ നിര്‍മിച്ച കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം മാരുതിക്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആറു മാസം പിന്നിട്ടപ്പോഴാണ് മറ്റൊല്ലാ പാസഞ്ചര്‍ വെഹിക്കിളിനേയും പിന്നിലാക്കി കയറ്റുമതിയില്‍ മാരുതി ഒന്നാം സ്ഥാനത്ത് എത്തിയത്.


ഹ്യുന്തായ് മോട്ടോഴ്‌സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മാരുതി ഈ നേട്ടം കൈവരിച്ചത്. ഫോക്‌സ വാഗണ്‍, ജനറല്‍ മോട്ടോഴ്‌സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.


ഏപ്രില്‍ -സെപ്തംബര്‍ മാസങ്ങളില്‍ മാരുതി സുസുക്കി ഇന്ത്യ 57,300 കാറുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54,008 കാറുകളാണ് കയറ്റിയയച്ചത്.


ആറു ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നാളുകളായി ഒന്നാം നമ്പര്‍ സ്ഥാനത്തുള്ള ഹ്യുന്തായ് മോട്ടോഴ്‌സ് 44,585 കാറുകളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം 63,014 കാറുകള്‍ കയറ്റി അയച്ച സ്ഥാനത്താണിത്. മുപ്പതു ശതമാനത്തോളം ഇടിവാണ് ഹ്യുന്തായിക്ക് സംഭവിച്ചത്.

Tags : Maruti 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ