General News

ഉദാഹരണം സുജാത കാണണം - മഞ്ജു മുഖ്യമന്ത്രിയോട്

Tue, Oct 10, 2017

Arabianewspaper 539
ഉദാഹരണം സുജാത കാണണം - മഞ്ജു മുഖ്യമന്ത്രിയോട്

തന്റെ പുതിയ സിനിമ ഉദാഹരണം സുജാത കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഞ്ജു വാര്യര്‍. ഉദാഹരണം സുജാതയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെത്തിയ മഞ്ജു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി.


ചിത്രത്തിന്റെ സംവിധായകരായ ഫാന്റം പ്രവീണ്‍, നിര്‍മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു.


നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ സിനിമയെന്നും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതുന്ന കഥയാണ് ഇതിന്റേതെന്നും മഞ്ജു പറഞ്ഞു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിനേയും മഞ്ജു വും കൂട്ടരും സന്ദര്‍ശിച്ചു.


അതേസമയം, സ്‌കൂളിലെ അദ്ധ്യയനം മുടക്കി മഞ്ജു വാര്യരുടെ ചിത്രത്തിന്റെ പ്രമോഷന്‍ നടത്തുന്നതിനെതിരെ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ