Gulf News

ഗ്രോസറി ഷോപ്പ് വാങ്ങാനെത്തിയ ആള്‍ 65,000 ദിര്‍ഹം കബളിപ്പിച്ച കടന്നുകളഞ്ഞു

Wed, Aug 16, 2017

Arabianewspaper 3230
ഗ്രോസറി ഷോപ്പ് വാങ്ങാനെത്തിയ ആള്‍ 65,000 ദിര്‍ഹം കബളിപ്പിച്ച കടന്നുകളഞ്ഞു
ഗ്രോസറി ഷോപ്പ് വാങ്ങാന്‍ താല്‍പര്യം കാണിച്ചെത്തിയ മലയാളി തട്ടിപ്പു വീരന്‍ മറ്റു മലയാളികളെ കൊള്ളയടിച്ച് കടക്കുന്ന സംഭവം പുറത്ത്. കണ്ണൂര്‍ സ്വദേശി മുഹമദ് ബഷീറാണ് തട്ടിപ്പു വീരന്‍. തട്ടിപ്പിനിരയായ ഷാര്‍ജ ഖോര്‍ഫക്കാനില്‍ ഗ്രോസറി നടത്തുന്ന ചാവക്കാട് സ്വദേശി മുസ്തഫയാണ് മുഹമദ് ബഷീറിന്റെ ത്ിപ്പു പുറത്തു വിട്ടത്.

സോഷ്യല്‍ മീഡിയയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഇയാളുടെ തട്ടിപ്പ് വൈറലായത്. ഇതോടെ മറ്റു പലരും സമാനമായി കബളിക്കപ്പെട്ടു എന്നു കാണിച്ച് രംഗത്ത് വന്നു.

മുസ്തഫയ്ക്ക് 65,000 ദിര്‍ഹം നഷ്ടപ്പെട്ടുവെന്നാണ് പരാതി. ഇതിനെതുടര്‍ന്ന് ഷാര്‍ജ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു, മുഹമദ് ബഷീര്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സൂചന.

സ്ഥാപനം വില്‍ക്കാനുണ്ടെന്ന് കാണിച്ച് മുസ്തഫ പരസ്യം നല്‍കിയിരുന്നു,. ഇതിനെ തുടര്‍ന്നാണ് മുഹമദ് ബഷീര്‍ കടയിലെത്തിയത്. കടയിലെ വരുമാനവും മറ്റും മനസിലാക്കാന്‍ താന്‍ ഒരു മാസം ഇവിടെ നില്‍ക്കട്ടെയെന്ന ചോദ്യത്തിന് മുസ്തഫ സമ്മതം മൂളി.

തുടര്‍ന്ന ഇയാള്‍ കടയുടമയുടെ വിശ്വാസം നേടാന്‍ ആത്മാര്‍ത്ഥതയോടെ കൂടെ നിന്നു,. താമസിയാതെ ഇവരുമായി ചങ്ങാത്തിലുമായി. രാവിലെ കട തുറക്കുന്നതു മുതല്‍ രാത്രി പന്ത്രണ്ടിന് അടയ്ക്കും വരെ ഇയാള്‍ കടയില്‍ എല്ലാ സഹായവും ചെയ്താണ് വിശ്വാസമാര്‍ജ്ജിച്ചത്.

കഴിഞ്ഞ മാസം നാലിന് വന്ന മുഹമദ് ബഷീര്‍ കഴിഞ്ഞ ദിവസം കട ഇഷ്ടപ്പെട്ടുവെന്നും വാങ്ങാന്‍ തീരുമാനിച്ചതായും പറഞ്ഞു. കുറച്ചു പണം ലഭിക്കാനുണ്ടെന്നും അതുമായി വരാമെന്നും പറഞ്ഞ ഇയാള്‍. കടയില്‍ സൂക്ഷിച്ച പണവുമായി മുങ്ങുകയായിരുന്നു.

ലൈസന്‍സ് പുതുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാനും സൂക്ഷിച്ച പണത്തിനൊപ്പം 13,000 ദിര്‍ഹത്തിന്റെ ടെലിഫോണ്‍ കാര്‍ഡും ഇയാള്‍ കൊണ്ടുപോയി. സിസിടിവിയില്‍ ഇയാള്‍ പണം എടുത്ത് രക്ഷപ്പെടുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു.

ഇയാളെ കണ്ടെത്താനാകുമെന്നും പണം തിരിച്ച് ലഭിക്കുമെന്നുമാണ് മുസ്തഫയുടെ പ്രതീക്ഷ.
Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ