Crime News

ശരീരത്തില്‍ തോട്ട കെട്ടിവെച്ച് ചാവേറായി

Sun, Jul 23, 2017

Arabianewspaper 1135
ശരീരത്തില്‍ തോട്ട കെട്ടിവെച്ച് ചാവേറായി

മലപ്പുറത്ത് വണ്ടൂര്‍ വാണിയമ്പലത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുവിനെ വധിക്കാന്‍ സ്വയം ചാവേറായ വയോധികന്‍ ദാരുണമായി മരിച്ചു.


65 കാരനായ മുഹമദ് സലിമാണ് തോട്ട ശരീരത്തില്‍ കെട്ടിവെച്ച് ബന്ധുവിനെ ആക്രമിച്ചത്. ഇയാളുടെ ഭാര്യയുടെ സഹോദര പുത്രനായ ഷറഫുദ്ദീനെ (35) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


ഷറഫുദ്ദീന്‍ നടത്തുന്ന വര്‍ക്ക് ഷോപ്പിലാണ് സംഭവം. പാറപൊട്ടിക്കുന്ന ജോലി ചെയ്തിരുന്ന മുഹമദ് സലിം വെടിമരുന്ന് ഉപയോഗിച്ച് തോട്ട ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഷറഫൂദ്ദിന്റെ വര്‍ക്ക് ഷാപ്പിലെത്തി. ഇയാള്‍ ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ വടി ഉപയോഗിച്ച് ആക്രമിച്ചു കയ്യില്‍ കരുതിയ കത്തിയെടുത്തു കുത്താനും ശ്രമം നടത്തി. വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ ഇയാളെ പിടിച്ചു മാറ്റി തുടര്‍ന്ന് ശരീരത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ ഓടി മാറി.


ഇതോടെ മുഹമദ് സലിം സ്‌ഫോടനത്തില്‍ മരിക്കുകയായിരുന്നു.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ