OMG News

സിംഹവാലന്‍ കുരങ്ങിനെ മര്‍ദ്ദിച്ചു കൊന്ന് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചു

Wed, Dec 20, 2017

Arabianewspaper 1594
സിംഹവാലന്‍ കുരങ്ങിനെ മര്‍ദ്ദിച്ചു കൊന്ന് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചു

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മൂന്നു പേരെ പോലീസ് പിടികൂടി. മുംബൈ സ്വദേശി പവന്‍ എന്നയാളാണ് പിടിയിലാത്. വീഡിയോ ചിത്രീകരിച്ച മറ്റു രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.


ഡിസംബര്‍ 16 ന് മുംബൈയിലെ ഗ്രാകുറിലാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ഇവരെ പിടികൂടുകയായിരുന്നു.


കൃഷിസ്ഥലത്ത് വിളവ് നശിപ്പിച്ചതിനാണ് കുരങ്ങനെ പിടികൂടി ക്രൂരമായി തല്ലിച്ചതച്ചത്. കുരങ്ങിനെ തൂക്കി തലകീഴായി ഇട്ട ശേഷം ബെല്‍റ്റിനാണ് അടിച്ചത്. തുടര്‍ന്ന് മറ്റൊരു വീഡിയോയില്‍ വടിവെച്ചും അടിക്കുന്നതായി ഉണ്ട്. (വായനക്കാര്‍ക്ക് അലോസരമുണ്ടാക്കാവുന്ന വീഡിയോ ഞങ്ങള്‍ പ്രസിദ്ധികരിക്കുന്നില്ല - അറേബ്യ എഡിറ്റോറിയല്‍)

Tags : Monkey 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ