Troll Today News

പ്രിയയുടെ വീഡിയോ ട്രോളര്‍മാര്‍ ഏറ്റെടുത്തു

Mon, Feb 12, 2018

Arabianewspaper 798
പ്രിയയുടെ വീഡിയോ ട്രോളര്‍മാര്‍ ഏറ്റെടുത്തു

പുരികം ഉയര്‍ത്തലും കണ്ണിറുക്കലും ലോക ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളിംഗ് സംഘത്തിന് വീണു കിട്ടിയ നിധിയായി ഇത് മാറി. ഇതിനിടെ വീഡിയോ കണ്ടവരുടെ എണ്ണം അമ്പതു ലക്ഷത്തിലേക്ക് കടക്കുകയാണ്. ഒന്നര ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഇതിന് പതിനയ്യായിരത്തോളം ഡിസ് ലൈക്കുകളും ലഭിച്ചു കഴിഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ രാഹുല്‍ , കേജ് രിവാള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി വീഡിയോ എഡിറ്റ് ചെയ്താണ് ട്രോളര്‍ സംഘം എത്തിയത്.


ചിലര്‍ അതിരുകള്‍ ലംഘിച്ച് രാഷ്ട്രപിതാവിനെ വരെ ഇതിലേക്ക് വലിച്ചിഴച്ചു. പെണ്‍കുട്ടിയുടെ ആംഖ് മാര്‍ മൂലം രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുന്ന വീഡിയോ ഉപയേഗിച്ചത് അരോചകവും നിന്ദ്യവുമായിമാറി.


ഇന്ത്യക്കു പുറമേ പാക്കിസ്ഥാനാണ് ഇത് ഏറ്റെടുത്തത്. അവിടേയും ഈ തൃശൂര്‍കാരി പ്രിയവാര്യര്‍ തരംഗമായി മാറിയിരിക്കുകയാണ്.


അഡാര്‍ലവ് എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്താണ് ഈ രംഗങ്ങള്‍ ഉള്ളത്.

















Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ