General News

ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടമിറി വിജയം

Sun, Mar 11, 2018

Arabianewspaper 752
ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടമിറി വിജയം
ശ്രീലങ്കയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ബംഗ്ലാദേശ് ത്രിരാഷ്ട്ര ടി 20 യില്‍ ഉദജ്ജ്വല വിജയം ആഘോഷിച്ചു. നശ്ചിത 20 ഓവറില്‍ 214 റണ്‍സ് അടിച്ചെടുത്ത് ബംഗ്ലാദേശിനെ കളത്തിലേക്ക് പറഞ്ഞയുക്കുമ്പോള്‍ ലങ്ക ആത്മ വിശ്വാസത്തിലായിരുന്നു.

കൈപ്പിയിലായ വിജയം അവര്‍ സ്വപ്‌നം കണ്ടു. എന്നാല്‍, ബംഗ്ലാദേശ് തിരക്കഥ മാറ്റിയെഴുതി. അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ലങ്കയുടെ സ്‌കോര്‍ 19.3 ഓവറില്‍ ബംഗ്ലാംദേശ് മറികടന്നു. ഇതോടെ ടി 20 റണ്‍ പിന്തുടര്‍ന്നതിന്റെ പുതിയ റെക്കോര്‍ഡും ബംഗ്ലാദേശിന് സ്വന്തം.

മുഷ്ഫികര്‍ രഹിം 35 പന്തില്‍ നേടിയ 72 റണ്‍സ് ബംഗ്ലാദേശിന്റെ വിജയം സാധ്യമാക്കി. അഞ്ചു ബൗണ്ടറിയും നാല് സിക്‌സറുകളും റഹിം പറത്തി. ഓപ്പണര്‍ തമിം ഇക്ബാല്‍ 29 പന്തില്‍ 47 ഉം ലിട്ടന്‍ ദാസ് 19 പന്തില്‍ 49 ഉം നേടി. ഇതോട ആദ്യ ആറോവറില്‍ സ്‌കോര്‍ 75 കടന്നു.

ആദ്യ.ം ബാറ്റു ചെയ്ത ലങ്കക്ക് വേണ്ടി കുശാല്‍ മെന്‍ഡിസ് ( 30 പന്തില്‍ 57), കുശാല്‍ പെരേര ( 48 പന്തില്‍ 74) എന്നിവര്‍ മികവ് കാട്ടി,. ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ലങ്കയ്ക്ക് ബംഗ്ലാദേശില്‍ നിന്ന് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വരുകയായിരുന്നു.

എന്നാല്‍, ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ തിരിച്ചു വരവ് നടത്തിയിരുന്നു. മൂന്നു ടീമുകളും ഒരോ മത്സരം വീതം വിജയിച്ച് തുല്യനിലയിലാണ്. .
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ