Troll Today News

വനിതാമാസികയുടെ മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്

Thu, Mar 01, 2018

Arabianewspaper 1949
വനിതാമാസികയുടെ മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്
മാതൃഭൂമിയുടെ വനിതാ മാസികയായ ഗൃഹലക്ഷ്മി മുലയൂട്ടുന്ന അമ്മമാരെ തുറിച്ചു നോക്കുന്നവര്‍ക്കെതിരെ ക്യാംപെയിന്‍ നടത്തി കുടുങ്ങി. സ്ത്രീത്വത്തെ അവഹേളിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചന്നെ് ആരോപിച്ചാണ് കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിനോദ് മാത്യു ചീഫ് ജുഡീഷ്യല്‍ മജിസ്്രടേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ഗംഗാധരന്‍, ഒനാനം പ്രതിയും പബ്ലീഷര്‍ പി വി ചന്ദ്രന്‍ എംപി ഗോപിനാഥ് ചിത്രത്തില്‍ മോഡലായി അഭിനയിച്ച ജിലു ജോസഫ് എന്നിവരാണ് രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍,.

സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് കേസ്,മൂന്നുു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. കുട്ടിയെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ബാലാവകാശ കമ്മിഷനിലും കേസ് നല്‍കിയിട്ടുണ്ട്. തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന അടിക്കുറുപ്പോടെ മാഗസിന്‍ നടത്തിയ ക്യാംപെയിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതിഷേദമാണ് ഉള്ളത്.

അമ്മമാര്‍ കുട്ടികള്‍ക്ക് മുലയൂട്ടുമ്പോള്‍ ആരും തുറിച്ചു നോക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മലയാള സമൂഹത്തെ അവഹേളിക്കുകയാണെന്നും മറ്റും ആരോപിച്ചാണ് വിമര്‍ശനം.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ