General News

ലോക സാമ്പത്തിക ഫോറത്തില്‍ മോഡിയുടെ പ്രസംഗം

Tue, Jan 23, 2018

Arabianewspaper 298
ലോക സാമ്പത്തിക ഫോറത്തില്‍ മോഡിയുടെ പ്രസംഗം
സ്വിസ് തലസ്ഥാനമായ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യ പ്രഭാഷണം നടത്തി. ഫോറത്തിന്റെ നാല്‍പത്തി എട്ടാം പ്ലീനറി യോഗത്തിലാണ് മോഡിയുടെ പ്രഭാഷണം.

ധനാഢ്യതയോടെ ക്ഷേമമായി കഴിയാന്‍ ഇന്ത്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മോഡി പറഞ്ഞു. സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്നുവെങ്കിലും ഇന്ത്യയിലേക്ക് വരു. അവസരങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ കോര്‍പറേറ്റ് സമൂഹത്തോടായി മോഡി പറഞ്ഞു.

ആഗോള തലത്തിലുള്ള വന്‍ ശക്തികള്‍ തമ്മില്‍ സഹകരിക്കണമെന്നും മത്സരബുദ്ധി രാജ്യങ്ങള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കരുതെന്നും മോഡി പറഞ്ഞു. ആഗോള സമാധാനത്തിനായി ഐക്യ രാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ ഭാഗത്തു നിന്നുമാണ് ഏറ്റവും വലിയ സൈനിക സഹായം നല്‍കുന്നത്.

ലോകത്ത് ഭീകരവാദത്തിനെ എതിര്‍ക്കുന്നവര്‍ ഒരുമിക്കണമെന്നും. ഭീകരവാദത്തില്‍ നല്ലതും ചീത്തയും ഇല്ലെന്ന് മോഡി പറഞ്ഞു. ലോകത്ത് മറ്റെവിടെയെങ്കിലും പ്രവാസികളായവരോ തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ ഉള്ളവരോ ബുദ്ധി മുട്ടുകള്‍ അനുഭവിക്കുമ്പോള്‍ ഇന്ത്യയുടെ സഹായം അവിട എത്തുമെന്നും. മോഡി പറഞ്ഞു
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ