General News
അമിറുള്‍ ഇസ്ലാമിന് വധശിക്ഷ
Thu, Dec 14, 2017


ജിഷ വധക്കേസിലെ ഏകപ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വധ ശിക്ഷ വിധിച്ചത്. ക്രൂരമായി ബലാല്‍സംഗം ചെയ്തതിനും കൊലപ്പെടുത്തിയതിനുമാണ് വധശിക്ഷ..
വിവിധ കുറ്റങ്ങള്‍ക്ക് പ്രത്യേകം ശിക്ഷകളും വിധിച്ച ശേഷമാണ് ഒടുവില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കാനും കോടതി വിധിച്ചത്
ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്ലാമാണെന്ന് കോടതി കണ്ടെത്തിയിരുന്നു, ഇതിനു ശേഷമാണ് ശിക്ഷയുടെ കാര്യത്തില്‍ വാദം നടന്നത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമിറുള്‍ കോടതിയില്‍ ബോധിപ്പിച്ചു,
അമിറുളല്ല കൊലപാതക കുറ്റം ചെയ്തതെന്നും യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെട്ടിരിക്കുകയാണെന്നും നിരപരാധിയെ കുറ്റവാളിയായി കണ്ടെത്തിയിരിക്കുകയാണെന്നും പ്രതിഭാഗവും വാദിച്ചു, അമീറല്ല മറ്റു രണ്ടു പേരാണ് കൊല നടത്തിയതെന്ന പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂരിന്റെ വാദം കോടതി തെളിവുകളില്ലെന്ന കാരണത്താല്‍ തള്ളി.
ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഉമിനീര്, ജിഷയുടെ നഖത്തില്‍ നിന്നും ലഭിച്ച തൊലിയുടെ ഡിഎന്‍എ എന്നിവയെല്ലാം പ്രതി അമിറുള്‍ ഇസ്ലാമിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വാതിലിലെ രക്തക്കതറയും അമിറുളിന്റേതായിരുന്നു. ഈ തെളിവുകള്സ കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍,. കൊലപാതകത്തിനുള്ള പ്രേരണ പോലുള്ള കാര്യങ്ങള്‍ തെളിയിക്കാനും സമര്‍ത്ഥിക്കാനും പ്രോസിക്യുഷന് സാധിച്ചില്ല. വഴിയോരത്ത് അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്ടില്‍ കഴിയുന്ന ജിഷയെ പ്രതിക്ക് മുന്‍ പരിചയം ഉണ്ടെന്നതിനും തെളിവു ലഭിച്ചില്ല., ലൈംഗിക അഭിനിവേശം തീര്‍ക്കാനാണ് ബലാല്‍സംഗവും ഇത്രയും ക്രുരമായ കൊലപാതകവും നടത്തിയെന്നതും സമര്ത്ഥിക്കാനായില്ല.
ജിഷ പെന്‍ക്യാമറ വാങ്ങി സൂക്ഷിച്ചതിനും, തലയണയ്ക്കിടയില്‍ വെട്ടുകത്തി കരുതിയതും ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നട്തതിയതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നുണ്ട്. കേസ് പുനരന്വേഷണം നടത്തണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി സ്വീകരി്ച്ചിരുന്നില്ല.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍ പുരയ്ക്കലിനെ പോലുള്ളവര്‍ സംഭവത്തിനു പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട ഗുഡാലോചന നടന്നു വെന്ന് ആരോപണം ഉന്നയിച്ചുരുന്നു. ജോമോന്റെ അടുത്തു വന്ന് മൊഴി രേഖപ്പെടുത്തിയതല്ലാതെ ഈ വഴിക്ക് പോലീസ്അന്വേഷണം നടത്തിയിട്ടില്ല.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment