OMG News

ലൗജിഹാദ് ആരോപണം : രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്നു തീയിട്ടു

Thu, Dec 07, 2017

Arabianewspaper 162
ലൗജിഹാദ് ആരോപണം :  രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്നു തീയിട്ടു

ലൗജീഹാദ് നടത്തിയെന്നാരോപിച്ച് 45 കാരനെ വെട്ടിയ ശേഷം ജീവനൊടെ തീ കൊളുത്തി  സംഭവം മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തി. കൊലയ്ക്കു ശേഷം ലൗജീഹാദ് നടത്തുന്നതിനെതിരെ ഇയാള്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.


വെട്ടേറ്റു മരിച്ചത് മുഹമദ് അഫ്രസുല്‍ എന്ന തൊഴിലാളിയാണ്. . കൊല നടത്തിയ ശംഭുലാല്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇയാളുടെ 14 വയസുള്ള അനന്തരവനെയും പോലീസ് പിടികൂടി.


 വീഡിയോ ചിത്രീകരിച്ച ശേഷം ഇയാള്‍ തന്നെ വാട്‌സ്ആപില്‍ ഇത് പലര്‍ക്കും ഷെയര്‍ ചെയ്തു.


അതിക്രൂരമായ കൊലയാണിതെന്നും സാമന്യ ബോധമുള്ളയാളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും രാജസമന്ദ് ഡിഎസ്പി ഒപി ഗല്‍ഹോത്ര പറഞ്ഞു,.


അതേസമയം, കൊല്ലപ്പെട്ട മുഹമദ് അഫ്രസുല്‍ (45) ബംഗാളില്‍ നിന്നും രാജസ്ഥാനില്‍ എത്തി കൂലിപ്പണി നടത്തി ജീവിക്കുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു., ഇരുപതു വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്.


ഇയാളെ വഴികാട്ടാന്‍ മുന്നില്‍ നടത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കയ്യിലിരുന്ന മഴുകൊണ്ടാണ് വെട്ടിയത്. നിലിവിളിച്ചു കൊണ്ട് വീഴുന്ന ഇയാളെ പിേെന്നയും ആക്രമിച്ചു. ഇയാള്‍ മരിച്ചു കഴിഞ്ഞുവെന്ന് ഉറപ്പു വരുത്തിയ ശേഷം വീഡിയോയില്‍ ശംഭുലാല്‍ പറയുന്നത്. ഒരു സ്ത്രീയെ ലൗ ജീഹാദില്‍ നിന്നും താന്‍ രക്ഷിച്ചുവെന്നാണ്.
ഞാന്‍ മരിക്കുകയാണെങ്കില്‍ ആരെയെങ്കിലും കൊന്നിട്ട് മരിക്കണം. ഇയാള്‍ പറയുന്നു. ഒരോരുത്തനേയും കണ്ടെത്തി കൊല്ലണം എന്നും ഇയാള്‍ പറയുന്നു.


വീഡിയോ കാണുന്ന ആര്‍ക്കും ഞെട്ടല്‍ ഉണ്ടാകുുമെന്നും ക്രൂരമായാണ് കൊലയെന്നും ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ്ര കടാരിയ പറഞ്ഞു,.


ിഇത്തരത്തിലുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും രാജസ്ഥാനില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്ന് ആരും സംശയിച്ചു പോകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു., നിയമത്തെ ആര്‍ക്കും ഭയമില്ലെന്നും, പോലീസിനെയും വകവെയ്ക്കുന്നില്ലെന്നും ഭരണം തീര്‍ത്തും പരാജയമാണെന്നും കോണ്‍ഗ്രസ്‌നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു,. ( വായനക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നതിനാല്‍ വീഡിയോ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല, )

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ