Sports News

അമിതാത്മവിശ്വാസം ഇന്ത്യക്ക് വിനയായി, 40 റണ്‍സ് തോല്‍വി

Sun, Nov 05, 2017

Arabianewspaper 373
അമിതാത്മവിശ്വാസം ഇന്ത്യക്ക് വിനയായി, 40 റണ്‍സ് തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് വിനയായത് അമിതാത്മവിശ്വാസം. കീവീസ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയെ പിടിച്ചു കെട്ടാന്‍ ലഭിച്ച മൂന്നു അവസരങ്ങള്‍ ഇന്ത്യ തുലച്ചു കളഞ്ഞു.


40 റണ്‍സിന്റെ വിജയമാണ് ഇന്ത്യ കീവിസിന് സമ്മാനിച്ചത്. രാജ്‌കോട്ടിലെ ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കിയാണ് ഇന്ത്യയുടെ പരാജയം. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരോന്നു വീതം വിജയിച്ച് ഇരുവരും സമനിലയിലായി. തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.


ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 156 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.


നായകന്‍ വിരാട് കോഹ് ലി (65) പോരാട്ടം നടത്തിയെങ്കിലും മികച്ച ഒരു കൂട്ടുക്കെട്ട് പടുത്തുയര്‍ത്താന്‍ ആരും കോഹ് ലിയെ സഹായിച്ചില്ല.


ആദ്യം ബാറ്റു ചെയ്ത കീവിസിന് തുണയായത് സെഞ്ച്വുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ ബാറ്റിംഗ് മികവാണ്. മാര്‍ട്ടിന്‍ ഗുപ്തിലും ചേര്‍ന്ന് മികച്ച കൂട്ടുക്കെട്ട് കോളിന്‍ പടുത്തുയര്‍ത്തി. 58 പന്തില്‍ ഏഴു സിക്‌സറും അത്രയും തന്നെ ഫോറും പറത്തിയാണ് കോളിന്‍ 109 റണ്‍സ് നേടിയത്.


ഗുപ്തില്‍ 41 പന്തില്‍ 45 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റക്കാരനായ മുഹമദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബൗളര്‍മാരേക്കാള്‍ ഫീല്‍ഡര്‍മാരാണ് ഇന്ത്യക്ക് വിനയായത്. നിരവധി അവസരങ്ങള്‍ ഇവര്‍ പാഴാക്കി.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ