NRI News

ഈ രാവില്‍ ഷഹബാസ് പാടുന്നു” ഗസല്‍ നിശ 2017.

Thu, Nov 02, 2017

Arabianewspaper 935
ഈ രാവില്‍ ഷഹബാസ് പാടുന്നു” ഗസല്‍ നിശ 2017.

ചോയിസ് അഡ്വേര്‍ടിസ്മെന്റിന്റെ ബാനറില്‍ നവംബര്‍ 17 ന് ബഹറൈന്‍  ഇന്ത്യന്‍ ക്ലബ്ബില്‍ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍, കെ.എസ്.ബിമല്‍ സാംസ്കാരിക ഗ്രാമത്തിനായി പാടുന്നു. കൂടെ രാജേഷ്‌ ചേര്‍ത്തല പുല്ലാങ്കുഴല്‍, ആനന്തന്‍ തബല, സുബിന്‍ ഗിറ്റാര്‍, പോള്‍സണ്‍ വയലിന്‍ എന്നിവരും.


കാലമെത്താതെ മരണത്തിനു കീഴടങ്ങിയ കെ.എസ്.ബിമല്‍ എന്ന സാംസ്കാരിക, കലാ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, തന്റെ മനസ്സില്‍ മായാതെ സൂക്ഷിച്ച സ്വപ്നം, കലാ സാംസ്കാരിക, കായിക പ്രവര്‍ത്തങ്ങള്‍ക്കും, പരിശീലനത്തിനും ഒരു പൊതു ഇടം, അതിലൂടെ ഒരു പ്രദേശത്തിന്റെയാകമാനം സാംസ്കാരിക ഉന്നമനം, വര്‍ത്തമാന കാലത്തെ വാണിജ്യവല്‍ക്കരിക്കപ്പെട്ട കലാപ്രവര്‍ത്തനങ്ങളെ ജനകീയമാക്കി, പാവപ്പെട്ടവനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്യമാക്കുക, കലക്കും, സാഹിത്യത്തിനും, കായിക മികവിനും ഒപ്പം, സര്‍ഗാത്മക രാഷ്ട്രീയവും ബിമല്‍ മുന്നോട്ടുവെച്ച കാഴപ്പാടുകള്‍ ആയിരുന്നു.


രാഷ്ട്രീയത്തിന്റെ അധികാര ഭ്രമതയില്‍ അഭിരമിക്കാതെ, ശരിയുടെ പക്ഷം ചാരി നടന്ന ആ സര്‍ഗ പ്രതിഭയുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ കൈകോര്‍ക്കുന്നു. കോഴിക്കോട് ജില്ലയില്‍ എടച്ചേരി എന്ന ഗ്രാമത്തില്‍ വടകര-മാഹി ജലഗതാഗത കനാലിനു തീരത്ത് പണി തുടങ്ങിയ “കെ.എസ്.ബിമല്‍ സാംസ്കാരിക ഗ്രാമം” പ്രാവര്‍ത്തികമാക്കനുള്ള പ്രയത്നത്തിന് ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനം പ്രശസ്ത സിനിമാനടി അനുമോള്‍ നിര്‍വ്വഹിച്ചു. പ്രവേശന പാസിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക. 39232164, 34214765, 37792345

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ