OMG News

പോലീസ് ലോക്കപ്പില്‍ യുവാവിന്റെ പരാക്രമം

Mon, Oct 23, 2017

Arabianewspaper 1442
പോലീസ് ലോക്കപ്പില്‍ യുവാവിന്റെ പരാക്രമം

ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം, പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ കിടന്ന് സെല്‍ഫി എടുക്കുകയും അസഭ്യം പറയുകയും ചെയ്ത അഫ്‌നാസ് പരീത് എന്ന 28 കാരനാണ് അതിക്രമം കാട്ടിയത്.


സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി റോഡ് മുറിച്ചു കടക്കാന്‍ വാഹനം തടഞ്ഞ പോലീസു കാരനെ അപ്പോള്‍ അതുവഴി ബൈക്കില്‍ വന്ന ഇയാള്‍ അസഭ്യം പറഞ്ഞു.


തുടര്‍ന്ന് പോലീസ് എത്തി ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്ന് ലോക്കപ്പില്‍ ഇരുത്തുകയായിരുന്നു. ഇതിനിടെ ജനമൈത്രി സ്വഭാവം കാണിച്ച പോലീസ് കാര്‍ ഇയാള്‍ക്ക് വെള്ളവും ഇരിക്കാന്‍ കസേരയും കൊടുത്തു.


എന്നാല്‍, പോലീസുകാരെ അസഭ്യം പറയുകയും കസേര തല്ലിപ്പൊട്ടിക്കുകുയം ചെയ്ത ഇയാള്‍ പോലീസ് സ്റ്റേഷന്‍ തകര്‍ക്കുമെന്നും തീവ്രവാദി ആക്കരുതെന്നും പറഞ്ഞു. തന്നെ പള്ളിയില്‍ നിസ്‌കരിക്കാന്‍ വിടാത്തത് പിന്നീട് പ്രശ്‌നമാകുമെന്നും ഇയാള്‍ പറയുന്നുണ്ട്.


വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പുറത്തു വിട്ടതിനും പോലീസ് സ്റ്റേഷനിലെ ഉപകരണങ്ങള്‍ തകര്‍ത്തതിനും അസഭ്യം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളുമമാന്നിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസം റിമാന്‍ഡ് ചെയ്തു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ