Crime News

പഠന വൈകല്യത്തിന് ചികിത്സിക്കാനെത്തിയ ബാലനെ പീഡിപ്പിച്ചെന്ന് പരാതി

Tue, Aug 22, 2017

Arabianewspaper 2998
പഠന വൈകല്യത്തിന് ചികിത്സിക്കാനെത്തിയ ബാലനെ പീഡിപ്പിച്ചെന്ന് പരാതി
പഠന വൈകല്യത്തിന് ചികിത്സിക്കാനെത്തിയ പതിമൂന്നു കാരനെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പീഡിപ്പിച്ചതായി പരാതി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസി. പ്രഫസറും പ്രമുഖ കൗണ്‍സിലറുമായ ഡോ കെ ഗീരിഷിനെതിരെയാണ് കേസ്.

ഇദ്ദേഹം പ്രാക്ട്രീസ് ചെയ്യുന്ന സ്വകാര്യ ക്ലിനിക്കില്‍ എത്തിയ കുട്ടിയേയും രക്ഷിതാക്കളേയും കൗണ്‍സിലിംഗ് നടത്തുന്നതിനിടെ, കുട്ടിയുമായി തനിച്ച് അല്പ നേരം സംസാരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന്. അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തുവന്ന കുട്ടി വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധിച്ച രക്ഷിതാക്കള്‍ വിശദമായി ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്നെ ചുംബിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തലോടിയെന്നും കുട്ടി പറഞ്ഞു,

ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വഴിയാണ് തമ്പാനുൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് ഒത്തു തീര്‍പ്പിന് ശ്രമം ആരംഭിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് ഒരാള്‍ കേസ് ഒത്തു തീര്‍പ്പിനു ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

പോക്‌സോ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ