Crime News

സലാലയില്‍ രണ്ടാഴ്ചക്കിടെ വീണ്ടും കൊലപാതകം, മലയാളികള്‍ പരിഭ്രാന്തിയില്‍

Sat, Feb 18, 2017

Arabianewspaper 1503
സലാലയില്‍ രണ്ടാഴ്ചക്കിടെ വീണ്ടും കൊലപാതകം, മലയാളികള്‍ പരിഭ്രാന്തിയില്‍

ഒമാനിലെ സലാലയില്‍ വീണ്ടും മലയാളി യുവതി കൊല്ലപ്പെട്ടത് ഇവിടെ താമസിക്കുന്ന പ്രവാസി വീട്ടമ്മമാര്‍ക്ക് ആശങ്ക. വ്യാഴാഴ്ച സലാലയിലെ അപ്പാര്‍ട്ടുമെന്റില്‍ കൊലചെയ്യപ്പെട്ട പെരുമ്പാവുൂര്‍ സ്വദേശിയും സലാലയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സുമായ ഷെബിന്റെ (29) മരണം എല്ലാവരേയും ദുഖത്തിലാക്കി. പലരും ഭയചകിതരാണ്.


ഹോട്ടലില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജീവന്‍ വീട്ടില്‍ നിന്നിറങ്ങി അല്പ നേരം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ വിളിയെത്തിയെന്നും വാതിലില്‍ ആരോ മുട്ടുന്നുവെന്നാണ് വിളിച്ചു പറഞ്ഞപ്പോള്‍ താന്‍ ഉടന്‍ എത്താമെന്നും പറഞ്ഞു. വീട്ടില്‍ എത്തിയപ്പോള്‍ ദേഹമാസകലം കുത്തേറ്റു കിടക്കുന്ന ഷെബിനെയാണ് കണ്ടതെന്ന് ജീവന്‍ പറയുന്നു.


ശരീരം ചലനമറ്റ നിലയിലായിരുന്നു. അയല്‍പക്കക്കാരെ വിളിച്ചു വരുത്തിയ ശേഷം ഷെബിനെ ആശുപത്രിയില്‍ എത്തിച്ചു. ചിലര്‍ പോലീസില്‍ വിവരം അറിയിച്ചു.


പോലീസ് എത്തി,. സമീപമുള്ള ഫ്‌ളാറ്റുകാരേയും ഭര്‍ത്താവ് ജീവനേയും കസ്റ്റഡിയില്‍ എടുത്തു.
ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം സ്വദേശി സിന്ധു കുമാറിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. യെമനിയായ യുവാവിനെ തൊട്ടു പിറ്റേന്ന് പിടികൂടിയിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊല എന്ന് പോലീസ് പറഞ്ഞു.


2017 ജനുവരിയില്‍ ബിസിനസ് ആവശ്യത്തിന് വന്ന മുഹമദ് മുസ്തഫ, നജീബ് മുഹമ്മദ് എന്നിവരെ സലാലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനു മുമ്പ് 2016 ഏപ്രില്‍ 10 ന് സലാലയിലെ ഹോസ്പിറ്റലിലെ നഴ്‌സായ ചിക്കു റോബര്‍ട്ടിനെ അപ്പാര്‍ട്ട് മെന്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


 


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ