Fashion News

തിളങ്ങുന്ന ചര്‍മ്മം വേണോ? കഴിച്ചോളൂ ഇവയെല്ലാം

Thu, Jan 07, 2016

Arabianewspaper 42929
തിളങ്ങുന്ന ചര്‍മ്മം വേണോ? കഴിച്ചോളൂ ഇവയെല്ലാം

      തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌ ,ഇനി ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ അത് സ്വന്തമാക്കാം.ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം.


 


 


ഇരുമ്പ്



ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച കൂടുതലാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇരുമ്പിന് കഴിയും. ചീര, ആപ്രിക്കോട്ട്, ഈന്തപ്പഴം എന്നിവ കഴിയ്ക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.


 


സിങ്ക്


 


മുഖത്തുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റു ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.


 സിലിക്കണ്‍



  


സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.



പൊട്ടാസ്യം

 


പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്.

മഗ്നീഷ്യം


ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ ഇത്രയധികം സഹായിക്കുന്ന ധാതുക്കളില്‍ മുന്‍പനാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം. 


കാല്‍സ്യം


കാല്‍സ്യം ശരീരത്തിന്റെ അവശ്യഘടകങ്ങളില്‍ ഒന്നാണ്. ചീര, പാല്‍, മുട്ട തുടങ്ങിയവ ഇത്തരത്തില്‍ ശരീരത്തിന് കാല്‍സ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളാണ്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ