Entertainment News

അര്‍ബാസുമായുള്ള സ്‌നേഹം തുടരുന്നതിനു പിന്നില്‍- മലൈക പറയുന്നു

Tue, Aug 08, 2017

Arabianewspaper 2896
അര്‍ബാസുമായുള്ള സ്‌നേഹം തുടരുന്നതിനു പിന്നില്‍-  മലൈക പറയുന്നു

പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച ശേഷവും അര്‍ബാസ് ഖാനുമായി തുടരുന്ന സൗഹൃദവും സ്‌നേഹവും മലൈക അറോറ ഖാന്‍ വിശദികരിക്കുന്നു. അര്‍ബാസിന്റെ അമ്പതാം പിറന്നാള്‍ ആഘോഷ വേളയില്‍ മലൈക നൈറ്റ് പാര്‍ട്ടിക്കെത്തുകയും ഇരുവരും ഒരുമിച്ച് നിന്ന് ചിത്രം എടുക്കുകയും ചെയ്തു.


ദാമ്പത്യം അവസാനിച്ചെങ്കിലും സൗഹദം തുടരുന്നു എന്നു മാത്രമാണ് ഇതിന്നര്‍ത്ഥം എന്ന് മലൈക പറയുന്നു. ഇന്‍സ്റ്റ ഗ്രാമില്‍ ഇപ്പോഴും മലൈക അറോറ ഖാന്‍ എന്ന് പേരുവെയ്ക്കുന്നതിനെ കുറിച്ചും മിഡ് ഡേ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലൈക വിശദികരിക്കുന്നു.


അര്‍ബാസ് തന്റെ മകന്റെ പിതാവാണ്. നിയമപരമായി ഞങ്ങള്‍ ഭാര്യ-ഭര്‍ത്താക്കന്‍മാരാല്ല, എന്നാല്‍, എന്റെ കുട്ടിയുടെ പിതാവെന്നത് മാറ്റാനാകുമോ. അറോറ ചോദിക്കുന്നു.


ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ, ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ നിന്നും പുറത്തു കടന്നു. എന്നാല്‍, സൗഹൃദത്തിന് തടസം ഇല്ല. എന്റെ മകന്റെ പിതാവെന്ന നിലയിലും പ്രെഫഷണല്‍സ് എന്ന നിലയിലും ബന്ധം തുടരുന്നു.


തന്റെ മകന്റെ സന്തോഷത്തിനായി അര്‍ബാസുമൊന്നിച്ച് വെക്കേഷന് പോയി. അര്‍ബാസിന്റെ കുടുംബവുമായി ഇന്നും സൗഹൃദം തുടരുന്നു. എവിടെ വെച്ച് ഒരുമിച്ച് കണ്ടാലും പഴയ സൗഹൃദത്തിന് കുറവു വരുത്താതെ പെരുമാറുന്നു. അര്‍ബാസിന് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനം എന്നും ഉണ്ടായിരിക്കും.


ബന്ധം വേര്‍പെടുത്തിയത് അനായാസമായിരുന്നില്ല, ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവര്‍ക്ക് മാത്രമെ ഇതിന്റെ വേദന അറിയു. -മലൈക പറയുന്നു.


അര്‍ബാസിന്റെ സഹോദരന്‍ സല്‍മാന്‍ ഖാന്‍, സഹോദരി പിതാവ് മാതാവ് എന്നിവരുമായി നല്ല ബന്ധമാണ് ഇപ്പോഴുമുള്ളത് മലൈക പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ