OMG News

മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി

Mon, Mar 26, 2018

Arabianewspaper 45134
മണല്‍ മാഫിയയെ  കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി

മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ മണല്‍ മാഫിയെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി രംഗങ്ങള്‍ പുറത്ത്.


മദ്ധ്യ പ്രദേശിലെ ഭിന്‍ഡ് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകനായ സന്ദീപ് ശര്‍മ (35) അടുത്തിടെ ഒളിക്യാമറ ഉപയോഗിച്ച് മണല്‍ മാഫിയയ്‌ക്കെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും വാര്‍ത്ത നല്‍കിയിരുന്നു.


ഒളിക്യാമറയില്‍ കുടുങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് തനിക്കെതിരെ ഇയാള്‍ വധ ഭീഷണി മുഴക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് സന്ദീപ് പരാതി നല്‍കിയിരുന്നു.


സന്ദീപ് ശര്‍മ ലോറിയിടിച്ച് കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്,. സന്ദീപിനെ ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ബൈക്കില്‍ സഞ്ചരിച്ച സന്ദീപ് ശര്‍മയുടെ പിന്നാലെ എത്തിയ ലോറി ബോധപൂര്‍വം ഇയാളുടെ മേല്‍ ഇടിച്ച് കയറ്റുന്നതായാണ് ദൃശ്യങ്ങളില്‍. സംഭവ സ്ഥലത്തു വെച്ചു തന്നെ ശര്‍മ കൊല്ലപ്പെട്ടു.


കോട് വാളി പോലിസ് സ്റ്റേഷനു വാരകള്‍ക്ക് അകലെയാണ് ഇത് അരങ്ങേറിയത്. ഭാര്യയും 15, 14 വയസുള്ള രണ്ടു കുട്ടികളും ശര്‍മയ്ക്കുണ്ട്.


Tags : Crime  CCTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ