Technical News

മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി

Mon, Mar 19, 2018

Arabianewspaper 43151
മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി

മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ( ബൃഹത്മുംബൈ ഇലക്ട്രിക് സപ്ലെ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് -ബെസ്റ്റ്) നഗരത്തില്‍ പുതിയ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് ആരംഭിച്ചു. ഹൈ ബ്രിഡ് എസി ബസുകള്‍ നിര്‍മിച്ചിരിക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉല്‍പ്പെടുത്തി ടാറ്റാ മോട്ടോവ്‌സ് ആണ്.


ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) നിന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അഞ്ചു റൂട്ടുകളിലേക്കായി 25 ബസുകളാണ് ബെസ്റ്റ് ഇപ്പോള്‍ വാങ്ങിയിട്ടുള്ളത്.


ഥാനെ, വാഷി, ബൊറിവില്ലി, തുടങ്ങിയ ഇടങ്ങളിലേക്കാണ് സര്‍വ്വീസ്. മിനിമം ചാര്‍ജ് 15 രൂപയും മാക്‌സിമം ചാര്‍ജ് 105 രൂപയുമാണ്.


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറ്റ മോട്ടോഴ്‌സാണ് ബസുകള്‍ നിര്‍മിച്ചു നല്‍കിയത്. സ്റ്റാര്‍ ബസ് എന്നാണ് പേര്,. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മുദ്ര പതിച്ച ബസുകളാണ് നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുംബൈ നഗരത്തിലേക്ക് ഇനിയും 80 ഹൈബ്രിഡ് ബസുകള്‍ എത്തുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി അനന്ത് ദിതെ പറഞ്ഞു.


വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന അന്തരീക്ഷ മാലിന്യത്തിന് അറുതി വരുത്താനായി ഇലക്ട്രിക് ബസിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ മാറ്റുമെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് അറിയിച്ചു. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ വരെ ഓടുന്ന ബസാണ് ടാറ്റ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.


രാത്രി കാലങ്ങളില്‍ ചാര്‍ജ് ചെയ്ത് പകല്‍ സര്‍വ്വീസ് നടത്തുന്ന രീതിയില്‍ സിറ്റി സര്‍വ്വീസാണ് ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. മുപ്പതു സീറ്റുകളുള്ള ഒരു ബസിന് 1.61 കോടി രൂപയാണ് വില. ഇന്ധന ചെലവിനുള്ള പണം ലാഭിക്കാനാകുന്ന വഴി സര്‍വ്വീസ് ലാഭകരമാകുമെന്നാണ് കോര്‍പറേഷന്‍ കരുതുന്നത്. സ്റ്റാന്‍ഡ് ബൈ ആയി ഡീസല്‍ എഞ്ചിനും ഇതിനുണ്ട്. ഇന്ധന ടാങ്കും.


വൈ ഫൈ, ജിപിഎസ് എല്‍ഇഡി ഡ്ിസ്‌പ്ലേ, അനൗണ്‍സ്‌മെന്റ് മൊൂബൈല്‍, ലാപ്‌ടോപ് ചാര്‍ജിംഗ് സോക്കറ്റ് എന്നിവയെല്ലാം ബസിലുണ്ട്.


പ്രതിവര്‍ഷം 500 ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാനാണ് ടാറ്റാ മോട്ടോഴ്‌സ് പദ്ധതിയിട്ടിരിക്കുന്നത്. ലണ്ടന്‍, ബീജിംഗ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങള്‍ക്കു ശേഷം മുംബൈയിലാണ് ഇലക്ട്രിക് ബസുകള്‍ നിരത്തുകള്‍ കീഴടക്കുന്നത്. മലയാളിയായ രവീന്ദ്ര പിഷാരടിയാണ് ടാറ്റാ മോട്ടോഴിസിന്റെ ഇലക്ട്രിക് ബസ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ