General News

കാമുകിയെ തട്ടിയെടുത്തതിന്റെ പകയില്‍ ക്രൂരമായ കൊല

Thu, Dec 07, 2017

Arabianewspaper 251
കാമുകിയെ തട്ടിയെടുത്തതിന്റെ പകയില്‍ ക്രൂരമായ കൊല

ലൗജിഹാദിന്റെ പേരില്‍ 45 കാരനെ വെട്ടിക്കൊന്നതിനു പിന്നില്‍ കുടിപ്പകയെന്ന് പോലീസ്. രാജസ്ഥാനിലെ ജയ്പൂരിനു സമീപം രാജസമുഡയിലാണ് വീഡിയോയുടെ മുന്നില്‍ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.


45 കാരനായ മുഹമദ് അഫ്രസുല്‍ എന്നയാളെ ശംഭുലാല്‍ എന്നയാള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാഴളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുകയും ചെയ്തു.


ക്രൂര കൃത്യം നടത്തിയ ശംഭുലാല്‍ ഇത് ലൗ ജിഹാദിനുള്ള മറുപടിയാണെന്നും പറഞ്ഞിരുന്നു,. ഇയാളുടെ മുന്‍ കാമുകി മുഹമദ് അഫ്രസുസലിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഇതിലുള്ള അമര്‍ഷമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു.


കൊലയ്ക്കു ശേഷം ഇയാള്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മുന്‍ കാമുകിയെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ഇത് ചെയ്തതെന്നും പോലീസില്‍ കീഴടങ്ങുമെന്നും ഇയാള്‍ പറഞ്ഞു.


ക്രൂരമായ കൊലപാതകം വീഡിയോയില്‍ പകര്‍ത്തിയതിന് 14 കാരനായ ബന്ധുവിനേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു, രാജസമന്‍ഡ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. സംഭവത്തെ തുടര്‍ന്ന് സാമുദായിക കലാപം ഉണ്ടാകാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഈ മേഖലയില്‍ ബ്ലോക് ചെയ്തിരിക്കുകയാണ്.


സ്‌കൂട്ടറില്‍ വിളിച്ചു കൊണ്ടു പോയ ശേഷം ആളൊവിഞ്ഞ ഇടത്ത് എത്തിയ ശംഭുലാല്‍ ഇയാളോട് മുന്നില്‍ നടക്കാന്‍ പറയുകയായിരുന്നു. തുടര്‍ൃന്ന് പിന്നില്‍ നിന്ന് കൂന്താലി പോലുള്ള ഉപകരണം കൊണ്ട് അടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സഹായത്തിനായി അലറി വിളിക്കുന്ന ഇയാളെ നിഷ്‌കരുണം വീണ്ടും വീണ്ടും വെട്ടിയ ശംഭുലാല്‍ തുടര്‍ന്ന് ഇയാളുടെ ഞരക്കം കേള്‍ക്കുമ്പോള്‍ തന്നെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.


പോലീസ് പിടിയിലായ ശംഭുലാലിന് ഭാര്യയും മകളുമുണ്ട്.

Tags : Love jihad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ