General News

കര്‍ഷക മാര്‍ച്ച് മുംബൈ നഗരത്തില്‍, ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി

Mon, Mar 12, 2018

Arabianewspaper 792
കര്‍ഷക മാര്‍ച്ച് മുംബൈ നഗരത്തില്‍,   ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി

എല്ലാ കാര്‍ഷിക കടങ്ങങ്ങളും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് നാസിക്കിലെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് മുംബൈ നഗരത്തില്‍. നിയമസഭ വളയുന്നതിനായി മാര്‍ച്ച് ആരംഭിച്ചെങ്കിലും ആസാദ് മൈതാനിയിലേക്ക് മാര്‍ച്ചിനെ തിരിച്ചു വിടുകയാണ് പോലീസ്. മുഖ്യമന്ത്രി ഫട്‌നാവിസ് ആസാദ് മൈതാനത്ത് നേരിട്ടെത്തി കര്‍ഷകരെ അഭിസംബോധന ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിര്‍ണായക പ്രഖ്യാപനവും നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് 140 കിലോമീറ്റര്‍ പിന്നിടുന്ന മാര്‍ച്ച് സംഘടിപ്പിച്ചത്.


സിപിഎം അനുകൂല സംഘടനയായ കിസാന്‍ സഭയുടെ പ്രക്ഷോഭം വിജയം കണ്ടതായാണ് സൂചന.


രാത്രി പത്തിന് ആരംഭിച്ച മാര്‍ച്ച് രാവിലെ അഞ്ചിന് സയണില്‍ എത്തി. തുടര്‍ന്ന് വിശ്രമിച്ച ശേഷം രാവിലെ ഒമ്പതോടെ ആസാദ് മൈതാനിയില്‍ എത്തി.സിബിഎസ്ഇ പരീക്ഷയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ മാര്‍ച്ച് രാത്രിയിലും തുടരുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.


അര ലക്ഷം കര്‍ഷകരാണ് ഇപ്പോള്‍ മാര്‍ച്ചില്‍ ഉള്ളത്. ശിവസേനയും എംഎന്‍എസും പിന്തുണ പ്രഖ്യാപിച്ചതോടെ ഒരു ലക്ഷം പേര്‍ മാര്‍ച്ചില്‍ അണിചേരും. മന്ത്രി ഗിരിഷ് മാഹജന്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി.


വിഷയം അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിക്കുമെന്ന് ശിവസേന പറഞ്ഞു നേരത്തെ, 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എല്ലാ കാര്‍ഷിക കടങ്ങളും എഴുതിതള്ളണമെന്ന് കര്‍ഷക സംഘടന ആവശ്യപ്പെടുന്നു.


കര്‍ഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കുന്ന നിയമം റദ്ദു ചെയ്യണമെന്നും ഭൂമി ഏറ്റെടുത്താല്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ