General News

ഇടുക്കിയിലും നേരിയ ഭൂചലനം

Mon, Nov 13, 2017

Arabianewspaper 4857
ഇടുക്കിയിലും നേരിയ ഭൂചലനം

ഇടുക്കി അണക്കെട്ട് മേഖലയിലെ റിക്ടര്‍ സ്‌കെയിലില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭുചലനം അനുഭവപ്പെട്ടത്.


ഭൂകമ്പ മാപിനിയില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടു നിന്നത്. അഞ്ചു മുതല്‍ ഏഴു സെക്കന്‍ഡ് വരെയുള്ള ഭൂചലനം അപായ രഹിതമായിരുന്നു.


നേരിയ ഭൂചലനം ശ്രദ്ധയില്‍ പെട്ടെങ്കിലും അണക്കെട്ടിന് ഭീഷണി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.


ഇറാനില്‍ ഞായറാഴ്ച രാത്രി പത്തു മണിയോടെ ഭുകമ്പം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ അനുരണനങ്ങളോ തുടര്‍ചലനങ്ങളോ ആകാം ഇതെന്നും സൂചനയുണ്ട്.


ഇടുക്കി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. വെള്ളത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ദിക്കുകയും നീരോഴുക്ക് കൂടുകയും ചെയ്യുന്ന മാസങ്ങളാണ് ഒക്ടോബര്‍ -നവംബര്‍ . ഇതിനെ തുടര്‍ന്ന് സമ്മര്‍ദ്ദം കൂടാറുണ്ട്.

Tags :   Tremor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ