Entertainment News

ബോളിവുഡിന്റെ ശ്രീ വിടവാങ്ങി

Sun, Feb 25, 2018

Arabianewspaper 2068
ബോളിവുഡിന്റെ ശ്രീ വിടവാങ്ങി

ബോളിവുഡിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള ശ്രീദേവി ഹിന്ദിയില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങളെ ശ്രീദേവി അവിസ്മരണീയമാക്കിയിട്ടുണ്ട്.


സത്യവാന്‍ സാവിത്രി എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളത്തില്‍ എത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചു വാങ്ങിയ ശ്രീദേവി തമിഴിലെ മൂന്നാം പിറയിലൂടെ തെന്നിന്ത്യമുഴുവന്‍ കൈപ്പിടിയിലൊതുക്കി. രജനീകാന്തിനൊപ്പവും നിരവധി ചിത്രങ്ങളില്‍ ശ്രീദേവി അഭിനിയിച്ചു,


തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ ബാല താരമായാണ് അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിയില്‍ ജീതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമത്ത് വാല ബോളിവുഡിലെ സ്ഥാനം ഉറപ്പിച്ചു.


1978 ല്‍ സോലാ സാവന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.വലിയ നക്ഷത്രക്കണ്ണുകളുള്ള ശ്രീദേവിയെ ഏവരും ശ്രദ്ധിച്ചു. 1980 കള്‍ ശ്രീദേവിയുടെതായിരുന്നു. അനില്‍ കപൂറിനൊപ്പം അഭിനയിച്ച മി ഇന്ത്യ സൂപ്പര്‍ മെഗാ ഹിറ്റായി മാറി.


മലയാളത്തില്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം ഉള്‍പ്പടെ 26 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്.


ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ച ശേഷം സിനിമ രംഗം വിട്ട ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി.


2017 ല്‍ രണ്ടു ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു, മൊം എന്ന ചിത്രത്തിലു ഷാരുഖ് അഭിനിയച്ച സീറോ എന്ന ചിത്രത്തിലും, മകള്‍ ജാന്‍വിയുടെ ബോളിവുഡ് കന്നി ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കെയാണ് ശ്രീദേവിയുടെ വിയോഗം.







Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ