General News

മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വിജയം

Thu, Aug 10, 2017

Arabianewspaper 255
മട്ടന്നൂര്‍ നഗരസഭയില്‍  എല്‍ഡിഎഫിന് വിജയം

കഴിഞ്ഞ 20 വര്‍ഷമായി നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ചരിത്രം ആവര്‍ത്തിച്ചു. അഞ്ചാമത്തെ ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ എല്‍ഡിഎഫ് തങ്ങളുടെ കോട്ട നിലനിര്‍ത്തുന്നതാണ് കണ്ടത്.


35 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 25 വാര്‍ഡുകളിലെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് 19 ലും വിജയം നേടി യുഡിഎഫ് ആറു വാര്‍ഡുകളില്‍ വിജയിച്ചു.


എല്‍ഡിഎഫില്‍ നിന്ന് സിപിഎം 25 വാര്‍ഡിലും സിപിഎ, ജനതാ ദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവര്‍ ഒരോ വാര്‍ഡിലുമാണ് മത്സരിച്ചത്.


യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് 25 ലും മുസ്ലീം ലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു എന്നിവര്‍ ഒരോ വാര്‍ഡിലും മത്സരിച്ചു,. ബിജെപി 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചപ്പോള്‍ എസ്ഡിപിഐ എട്ട് വര്ഡുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ