General News

ലഷ്‌കര്‍ കമാന്‍ഡര്‍ അയൂബ് ലല്‍ഹരിയെ വധിച്ചു

Wed, Aug 16, 2017

Arabianewspaper 229
ലഷ്‌കര്‍ കമാന്‍ഡര്‍ അയൂബ് ലല്‍ഹരിയെ വധിച്ചു

ലഷ്‌കര്‍ കമാന്‍ഡര്‍ അയൂബ് ലല്‍ഹരിയെ വധിച്ചു



കാഷ്മിരീലെ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ആയുബ് ലല്‍ഹരിയെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബന്ദിപൊരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈന്യം ലല്‍ഹരി കൊല്ലപ്പെട്ടത്.


ജമ്മു കാഷ്മീര്‍ ഡിജിപി ഷെഷ് പൊല്‍വെയ്ദാണ് ഇക്കാര്യം അറിയിച്ചത്. കാഷ്മീരില്‍ താഴ് വരയിലെ ഏറ്റവും കരുത്തനായ കമാന്‍ഡര്‍മാരില്‍ ഒരാളാണ് അയൂബ് ലെല്‍ഹരി.


സുരക്ഷാ സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലെ ആദ്യ പത്തു പേരുകാരില്‍ ഒരാളാണ് ഇയാള്‍. ഇന്ത്യന്‍ ആര്‍മിയുടെ 47 രാഷ്ട്രീയ റൈഫിള്‍സിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിലെ സൈനികരാണ് ഭീകരര്‍ താമസിച്ചിരുന്ന ഒളി സങ്കേതം കണ്ടെത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ