General News

ഹര്‍ജി പിന്‍വലിക്കില്ല- തോമസ് ചാണ്ടി, സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം

Tue, Nov 14, 2017

Arabianewspaper 5711
ഹര്‍ജി പിന്‍വലിക്കില്ല,  സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം

മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍്ട്ടിനെ ചോദ്യം ചെയ്ത് ഗതാഗത മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് അഭിഭാഷകന്‍ .


കേസ് പരിഗണിക്കവെ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി ഹര്‍ജി പിന്‍വലിക്കാന്‍ ഉച്ചയ്ക്ക് ഒന്നര വരെ സമയം നല്‍കിയിരുന്നു. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കണെമന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയത്.


എന്നാല്‍, ഉച്ചകഴിഞ്ഞ 1.45 ന് കോടതിയിലെത്തിയ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്നും കേസുമായി മുന്നോട്ടു പോകുകയുമാണെന്ന് രേഖാ മൂലം അറിയിച്ചു, ഇതിനെ തുടര്‍ന്ന് തുറന്ന നിയമ യുദ്ധത്തിന് തോമസ് ചാണ്ടി തയ്യാറെടുക്കുകയാണെന്നാണ് വിവരം.


ഹൈക്കോടതിയില്‍ നിന്നും പ്രതികൂലമായ വിധി വന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് തോമസ് ചാണ്ടിയുടെ നീക്കമെന്ന് സൂചനയുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന് അഭിഭാഷകകനും കോണ്‍ഗ്രസ് എംപിയുെം മദ്ധ്യപ്രദേശില്‍ മുന്‍ അഡ്വക്കേറ്റ് ജനറലുമായ വിവേക് തന്‍ഖ തന്നെ സുപ്രീം കോടതിയിയിലും കേസ് വാദിക്കുമെന്നുമാണ് സൂചന.


സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായി എത്തിയതിനെ കോടതി വിമര്‍ശിച്ചിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ പരാതി ഉണ്ടെങ്കില്‍ കളക്ടറെ തന്നെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


എന്നാല്‍, ഹര്‍ജി തള്ളിയാല്‍ കളക്ടറുടെ അടുത്ത് പോകാതെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തോമസ് ചാണ്ടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ