General News

ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി

Sat, Mar 31, 2018

Arabianewspaper 42650
ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി

കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വൃക്കയില്‍ അണുബാധ. റാഞ്ചി ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ച ലാലുവിന് വൃക്കയില്‍ അണുബാധയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.


കാലിത്തീറ്റ കുംഭകോണ കേസിലെ നാലു കേസുകളിലായ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിനെ വെള്ളിയാഴ്ച എയിംസില്‍ വിദഗ്ദ്ധ പരിശോധന നടത്തി. ഇതേ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു,


ലാലുവിനെ ഡെല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടു പോയതില്‍ ആര്‍ജെഡി നേതാക്കള്‍ പ്രതിഷേധിച്ചു. രാഷ്ട്രീയമായി ലാലുവിനോട് വിയോജിപ്പുണ്ടെന്ന് കരുതി മനുഷ്യത്വ രഹിതമായി പെരുമാറരുതെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് ആര്‍ജെഡി നേതാക്കള്‍ ആവശ്യപ്പെട്ടു.


എയര്‍ ആംബുലന്‍സിലോ വിമാനത്തിലോ ലാലുവിനെ കൊണ്ടുപോകാമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ലാലുവി്‌ന് അവശതയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രെയിനില്‍ ഡെല്‍ഹിയില്‍ എത്തിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ