Troll Today News

ജനകീയ കോടതിയില്‍ ദിലീപിന് വിജയമെന്ന് ലാല്‍ ജോസ് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Thu, Sep 28, 2017

Arabianewspaper 1093
ജനകീയ കോടതിയില്‍ ദിലീപിന് വിജയമെന്ന് ലാല്‍ ജോസ്

രാമലീല എന്ന ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് ജനകീയ കോടതിയില്‍ ദിലീപിന്റെ വിജയമാണെന്ന് ആത്മാര്‍ത്ഥ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ്. എന്നാല്‍, ലാല്‍ ജോസിന്റെ ഈ അഭിപ്രായത്തോട് ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.


സിനിമയുടെ ആദ്യ റിവ്യുകളും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടും അനുകൂലമാണെന്നും ഇത് തെളിയിക്കുന്നത് ദിലീപിന് ജനകീയ പിന്തുണയാമെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു.


സകല കണക്കു കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമയെന്നും ജനകീയ കോടതിയില്‍ വിജയമെന്നും എക്‌സപ്രസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പോസ്റ്റാണ് ലാല്‍ ജോസ് ഷെയര്‍ ചെയ്തത്.


എന്നാല്‍, ലാല്‍ ജോസിന്റെ ഈ നിലപാടിനോട് ചിലര്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചു. സിനിമാ തീയ്യറ്റര്‍ ജനകീയ കോടതിയാണോ എന്ന് ഭ്രാന്തനാണോ നിങ്ങള്‍ എന്ന് കമന്റിന് രണ്ടായിരത്തോളം ലൈക്ക് ലഭിച്ചു, എന്നാല്‍, ലാല്‍ ജോസിന്റെ പോസ്റ്റിന് 20,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞിരുന്നു.


ദിലീപ് കേസില്‍ ഉള്‍പ്പെട്ട നിമിഷം മുതല്‍ അദ്ദേഹത്തിന് പരസ്യ പിന്തുണ നല്‍കിവരുന്ന ഒരുപറ്റം ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളാണ് ലാല്‍ ജോസ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ