Entertainment News

സിനിമയുടെ കഥ പറയാനെത്തിയ യുവതി ബ്ലാക് മെയില്‍ ചെയ്യുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

Wed, Dec 13, 2017

Arabianewspaper 1497
സിനിമയുടെ കഥ പറയാനെത്തിയ യുവതി ബ്ലാക് മെയില്‍ ചെയ്യുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

സിനിമയുടെ കഥ പറയാനെത്തിയ യുവതിയും അഭിഭാഷകനും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ബലാല്‍സംഗം ചെയ്‌തെന്നു പറഞ്ഞ് കേസ് നല്‍കുമെന്നും പറഞ്ഞ് 25 ലക്ഷം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ പോലീസില്‍ പരാതി നല്‍കി.


കഥ കേട്ടപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. എന്നാല്‍, ഇതില്‍ കുപിതയായ സ്ത്രീ അഭിഭാഷകനുമായി ചേര്‍ന്ന് ബ്ലാക് മെയിലിംഗിന് ശ്രമം നടത്തുന്നതായാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയത്.


സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സ്വദേശിനിയായ സ്ത്രീയാണ് തന്നെ ബ്ലാക്കമെയില്‍ ചെയ്യുന്നതെന്ന് ഉണ്ണിമുകുന്ദന്‍ പരാതിയില്‍ പറയുന്നു. യുവതിയും സുഹൃത്തുക്കളും തിരക്കഥ നല്‍കാനെന്ന പേരില്‍ ചേരാനല്ലൂരിലെ വസതിയില്‍ എത്തി. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതോടെ ഭീഷണിയായി, യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് കേസ് നല്‍കുമെന്നായിരുന്നു ഭീഷണി. പരാതിയില്‍ പറയുന്നു.


ഒറ്റപ്പാലം പോലീസിനാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് കൊച്ചി പോലീസിന് കേസ് അന്വേഷണം കൈമാറി. ചേരാനല്ലൂരിലെ വീട്ടില്‍ തിരക്കഥ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍, താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ഭിഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറയു്ന്നു,. പലതവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. നിശ്ചിത ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നായിരുന്നു ഭീഷണി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ